ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ മറൈന്‍ ഡ്രൈവില്‍ പ്രതിഷേധക്കൂട്ടായ്മയും ചുംബനസമരവും

പാട്ടും വരയും ഡാന്‍സും, കുട ചൂടി സമരവും തെരുവു നാടകവുമായി മറൈന്‍ ഡ്രൈവിൽ കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഇതോടൊപ്പം ഊരാളിയുടെ പാട്ടും ചുംബന സമരവും അരങ്ങേറുന്നുണ്ട്. അതേസമയം, സമരത്തിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടക്കം നൂറുകണക്കിനു പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ് സമരം.

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ മറൈന്‍ ഡ്രൈവില്‍ പ്രതിഷേധക്കൂട്ടായ്മയും ചുംബനസമരവും

മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്കു നേരെയുണ്ടായ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധക്കൂട്ടായ്മയും ചുംബനസമരവും. രാവിലെ പത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്‌നേഹ ഇരുപ്പ് സമരത്തിനു ശേഷം ഉച്ചയോടെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തെരുവുനാടകവും മറൈന്‍ ഡ്രൈവില്‍ അരങ്ങേറിയിരുന്നു. ഇതിനു പിന്നാലെയാണ് വൈകീട്ട് നാലോടെ പ്രതിഷേധവുമായി കിസ് ഓഫ് ലവ് പ്രവര്‍ത്തകരുമെത്തിയത്.

പാട്ടും വരയും ഡാന്‍സും, കുട ചൂടി സമരവും തെരുവു നാടകവുമായി മറൈന്‍ ഡ്രൈവില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഇതോടൊപ്പം ഊരാളിയുടെ പാട്ടും ചുംബന സമരവും അരങ്ങേറുന്നുണ്ട്. അതേസമയം, സമരത്തിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടക്കം നൂറുകണക്കിനു പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ് സമരം.

ഇതിനിടെ, സദാചാര ഗുണ്ടായിസത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകരും മറൈന്‍ ഡ്രൈവിലെത്തി. തുടര്‍ന്ന് പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയാണെന്ന് ആരോപിച്ചു. പിണറായിയും ശിവസേനയും ഒരമ്മ പെറ്റ മക്കളാണെന്നു പറഞ്ഞ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ചുംബനസമരത്തിനെതിരെയും മുദ്രാവാക്യം വിളിച്ചു.

വനിതാ ദിനമായ ഇന്നലെയായിരുന്നു മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ പ്രകടനവുമായെത്തിയ ഒരു സംഘം ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍ പ്രയോഗവും അശ്ലീലവര്‍ഷവുമായി നേരിട്ടത്. സ്ഥലം എസ്‌ഐയും മറ്റു പൊലീസുകാരും കാഴ്ചക്കാരായി നില്‍ക്കവെയായിരുന്നു ശിവസേനയുടെ അക്രമം. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടര്‍ന്ന് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും മറ്റു പൊലീസുകാരെ സ്ഥലംമാറ്റുകയും ചെയ്തു.

Read More >>