ശാരിയുടെ കണ്ണീരില്‍ തോമസ് ചാണ്ടിയുടെ കൊട്ടാരം ഒലിച്ചുപോയി

തോമസ് ചാണ്ടി ശാരിയെ പീഡിപ്പിച്ചിരുന്നില്ലെങ്കിലും പിന്നീട് പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ 'ശരീരം നന്നാക്കി വരാന്‍'പറയുകയായിരുന്നുവെന്ന് സുരേന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ശാരിയെ ബലാത്സംഗം ചെയ്യാനായി 2004ല്‍ തന്റെ റിസോര്‍ട്ട് വിട്ടുകൊടുത്ത ഇയാള്‍ കേവലം രണ്ട് വര്‍ഷത്തിനുള്ളില്‍ കേരള നിയമസഭയിലെത്തുകയായിരുന്നു. എംഎല്‍എ കുപ്പായവും മന്ത്രിക്കുപ്പായവും തുന്നി ഇരിക്കുന്നയാളാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കുകയും ശരീരം പുഷ്ടിപ്പെടുന്നതു വരെ കാത്തിരിക്കാന്‍ തയ്യാറാകുകയും ചെയ്തത്.

ശാരിയുടെ കണ്ണീരില്‍ തോമസ് ചാണ്ടിയുടെ കൊട്ടാരം ഒലിച്ചുപോയി

കുവൈറ്റ് കേന്ദ്രമാക്കി ബിസിനസ് നടത്തിവരുന്ന തോമസ് ചാണ്ടിയുടെ രാഷ്ട്രീയ മോഹം എല്ലാക്കാലത്തും കേരള ജനത സംശയത്തോടെയാണ് നോക്കിക്കണ്ടത്. കേരളത്തില്‍ വലിയ സ്വാധീനമില്ലാത്ത നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ തോമസ് ചാണ്ടി മന്ത്രിപദവി വരെ നേടി. നിരവധി ആരോപണങ്ങള്‍ നേരിട്ട കളങ്കിത ബിസിനസുകാരന്‍ തോമസ് ചാണ്ടി കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഒടുവില്‍ മന്ത്രി സ്ഥാനം രാജി വയ്ക്കുമ്പോള്‍ വൈകിയാണെങ്കിലും രാഷ്ട്രീയത്തിലെ ധാര്‍മികത വിജയിച്ചുവെന്ന് വിലയിരുത്താം.

എന്നാല്‍ കേരളത്തെ ഇളക്കി മറിച്ച കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കിളിരൂര്‍ കേസില്‍ വിഎസ് അച്യുതാനന്ദനന്‍ പരാമര്‍ശിച്ച 'വിഐപി' തോമസ് ചാണ്ടിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ വെച്ചാണ് മകള്‍ പീഡിപ്പിക്കപ്പെട്ടതെന്ന് ശാരിയുടെ പിതാവ് സുരേന്ദ്ര കുമാര്‍ നിരവധി തവണ ആരോപിച്ചിരുന്നു. തോമസ് ചാണ്ടി ശാരിയെ പീഡിപ്പിച്ചിരുന്നില്ലെങ്കിലും പിന്നീട് പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ 'ശരീരം നന്നാക്കി വരാന്‍'പറയുകയായിരുന്നുവെന്ന് സുരേന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ശാരിയെ ബലാത്സംഗം ചെയ്യാനായി 2004ല്‍ തന്റെ റിസോര്‍ട്ട് വിട്ടുകൊടുത്ത ഇയാള്‍ കേവലം രണ്ട് വര്‍ഷത്തിനുള്ളില്‍ കേരള നിയമസഭയിലെത്തുകയായിരുന്നു. എംഎല്‍എ കുപ്പായവും മന്ത്രിക്കുപ്പായവും തുന്നി ഇരിക്കുന്നയാളാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കുകയും ശരീരം പുഷ്ടിപ്പെടുന്നതു വരെ കാത്തിരിക്കാന്‍ തയ്യാറാകുകയും ചെയ്തത്.

സിബിഐ ചാണ്ടിയുടെ റിസോര്‍ട്ടില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചില്ലെന്നും സുരേന്ദ്ര കുമാര്‍ ആരോപിച്ചിരുന്നു. 2003 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട ശാരി 2004ല്‍ മരിക്കുകയായിരുന്നു. കേസന്വേഷണം നടത്തിയിരുന്ന ആര്‍ ശ്രീലേഖ അക്കാലത്ത് തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള കുവൈറ്റിലെ ഒരു സംഘടനയുടെ അവാര്‍ഡ് വാങ്ങിയിരുന്നതായും അന്ന് ആരോപണമുയര്‍ന്നിരുന്നു. വിഐപി ആരോപണം ഉന്നയിച്ച അച്യുതാനന്ദനും പിന്നീട് മൗനത്തിലേക്ക് പിന്‍വാങ്ങിയതോടെ ശാരിയുടെ ആത്മാവിന് പോലും നീതി ലഭിക്കാതെയാണ് കേസ് അവസാനിച്ചത്. തോമസ് ചാണ്ടിയുടെ പണവും സ്വാധീനവമുണ് അയാളെ വിവാദമായ കേസില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്ന് പൊതുവേ ആരോപണമുണ്ട്. എകെ ശശീന്ദ്രനെ സെക്‌സ് ടേപ്പില്‍ കുടുക്കിയതിന് പിന്നിലും തോമസ് ചാണ്ടിക്ക് പങ്കുണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.

വ്യാപകമായി കായല്‍ കയ്യേറ്റം നടത്തിയതിനെത്തുടര്‍ന്നാണ് ചാണ്ടിക്ക് മന്ത്രി സ്ഥാനം നഷ്ടമായത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ചാണ്ടിക്കായിരുന്നു ഏറ്റവുമധികം സ്വത്ത്. ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ട് സിഎംഡിയും കൂടിയായ ചാണ്ടി 92.37 കോടി രൂപയുടെ സ്വത്ത് വിവരമാണ് അന്ന് നാമനിര്‍ദ്ദേശ പത്രികയില്‍ കാണിച്ചത്. രാജിവെച്ച ശേഷവും താന്‍ തിരിച്ചെത്തുമെന്ന് 'ആത്മവിശ്വാസം' പ്രകടിപ്പിച്ച ചാണ്ടി അധികാരത്തിന് വേണ്ടി എല്ലാക്കാലത്തും ആര്‍ത്തി കാണിച്ച നേതാവാണ്. ചാണ്ടിയുടെ രാജിയോടെ വൈകിയെങ്കിലും ശാരിയുടെ കണ്ണീരിന് ഫലമുണ്ടായെന്ന് കരുതാം.

ആരാണീ വിഐപി? ദേശാഭിമാനി പരമ്പര 'കിളിരൂരും വിഐപിയും' പുനഃപ്രസിദ്ധീകരിക്കുന്നു


Read More >>