മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും ചെയ്യുന്ന നേതാക്കളുടെ ലിസ്റ്റ് തന്നാല്‍ പുറത്താക്കുമോ? മുസ്ലിംലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് ഖമറുന്നീസയുടെ മകന്‍

മുസ്ലിം എന്ന പേരു വെച്ച് മുസ്ലിമിനു നിഷിദ്ധമാക്കിയ മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും ചെയ്യുന്ന ലീഗ് നേതാക്കളുടെ ലിസ്റ്റ് തന്നെ തരാം. അനിസ്ലാമിക കാര്യങ്ങള്‍ ചെയ്തതിന് ഇന്ന് വരെ ആരെയെങ്കിലും മുസ്ലിംലീഗ് പുറത്താക്കിയിട്ടുണ്ടോയെന്നും അസ്ഹര്‍ എം പള്ളിക്കല്‍ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. ലീഗുകാര്‍ക്ക് ചൊറിയേണ്ട ഒരാവശ്യവുമില്ലെന്നും അസ്ഹർ പറയുന്നു.

മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും ചെയ്യുന്ന നേതാക്കളുടെ ലിസ്റ്റ്  തന്നാല്‍ പുറത്താക്കുമോ?  മുസ്ലിംലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് ഖമറുന്നീസയുടെ മകന്‍

ബിജെപിയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഡോ. ഖമറുന്നിസ അൻവറിനെ വനിതാലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കിയ സംഭവത്തില്‍ മുസ്ലിംലീഗ് നേതാക്കളെ വെല്ലുവിളിച്ച് മകന്റെ പേരില്‍ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം എന്ന പേരു വച്ച് മുസ്ലിമിനു നിഷിദ്ധമാക്കിയ മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും ചെയ്യുന്ന ലീഗ് നേതാക്കളുടെ ലിസ്റ്റ് തന്നെ തരാം.

അനിസ്ലാമിക കാര്യങ്ങള്‍ ചെയ്തതിന് ഇന്നു വരെ ആരെയെങ്കിലും മുസ്ലിംലീഗു പുറത്താക്കിയിട്ടുണ്ടോയെന്നും അസ്ഹര്‍ എം പള്ളിക്കല്‍ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. ലീഗുകാര്‍ക്ക് ചൊറിയേണ്ട ഒരാവശ്യവുമില്ല. സാമ്പത്തിക പ്രശ്നം പറഞ്ഞ് ആരു ചെന്നാലും പാണക്കാട് തങ്ങന്‍മാര്‍ ഒരു ചെറിയ സംഖ്യ കൊടുത്ത് പരിഹരിക്കാറുണ്ട്. ഖമറുന്നീസ ബിജെപിക്ക് ഫണ്ട് നല്‍കിയതും ഇതും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിക്കുന്നു.

പുറത്താക്കിയത് സേട്ട് സാഹിബിനെ മാത്രമാണെന്നും അത് എന്തിനാണെന്ന് അറിയാമല്ലോയെന്നും അദ്ദേഹം പറയുന്നു. ചൊറിയുന്ന ലീഗുകാര്‍ വന്നാല്‍ തെളിവു സഹിതം നേതാക്കന്‍മാരെ പൊളിച്ചടുക്കിത്തരാം എന്നും പറയുന്നുണ്ട്. അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് അസ്ഹറിന്റെ അല്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് നാരദാ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ അസ്ഹറിന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റുകളിലാവട്ടെ ലീഗ് നേതാക്കള്‍ ബാബാ രാംദേവിനെ ആലിംഗനം ചെയ്യുന്നതും തിരുവനന്തപുരത്ത് ബിജെപി നേതാവ് വി വി രാജേഷിന്റെ സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നതുമായ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.