കെവിൻ്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി; വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവ്

കെ​വി​ന്‍റേ​ത് ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കെവിൻ്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി; വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവ്

പ്ര​ണ​യ വി​വാ​ഹ​ത്തെ തു​ട​ർ​ന്ന് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ത​ട്ടി​ക്കൊ​ണ്ട് പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ കെ​വി​ൻ പി. ​ജോ​സ​ഫി​ന്‍റേ​തു ദു​ര​ഭി​മാ​ന​ക്കൊ​ല ത​ന്നെ​യാ​ണെ​ന്ന് കോ​ട​തി. കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ​താ​ണ് വി​ധി. കേ​സി​ൽ ആ​റ് മാ​സ​ത്തി​ന​കം അ​തി​വേ​ഗ കോ​ട​തി​യി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കെ​വി​ന്‍റേ​ത് ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് 28നാ​ണ് കെ​വി​നെ ഭാ​ര്യ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാ​നു ചാ​ക്കോ​യും സം​ഘ​വും ത​ട്ടി​ക്കൊ​ണ്ട് പോ​യി കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്.

ഷാ​നു ചാ​ക്കോ​യെ മു​ഖ്യ​പ്ര​തി​യാ​ക്കി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ​യ്ക്കെ​തി​രെ​യും ഗൂ​ഡാ​ലോ​ച​ന കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. ഷാ​നു​വും 13 പേ​രും ചേ​ർ​ന്നാ​ണ് കെ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

നീ​​​നു​​​വും കെ​​​വി​​​നും താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തെ​​​ത്തി പ്ര​​​തി​​​ക​​​ൾ ചേ​​​ർ​​​ന്ന് കെ​​​വി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് മേ​​​യ് 28ന് ​​​കെ​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം തെ​​​ൻ​​​മ​​​ല ചാ​​​ലി​​​യേ​​​ക്ക​​​ര പു​​​ഴ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

Read More >>