കെവിൻ വധക്കേസ്: വിധി 22 ന്; ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി
ലിജോയും സാനു ചാക്കോവും നടത്തിയ ഫോണ്‍ സംഭാഷണം ഇതിന് തെളിവാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍മായ കേസാണെന്നും പ്രോസിക്യൂഷന് വാദിച്ചു.
കെവിൻ കൊലക്കേസിൽ വിധി പറയുന്നത് മാറ്റി. ആഗസ്റ്റ് 22നാണ് കോട്ടയം പ്രിൻസിപ്പിൽ സെഷൻസ് കോടതി വിധി പറയുക. ഭുരഭിമാനകൊലയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാലാണ് വിധി പറയുന്നത് കോടതി മാറ്റിയത്. ദുരഭിമാനക്കൊല തന്നെയാണ് നടന്നതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
കോട്ടയം നട്ടാശേരി പ്ലാത്തറയിൽ ജോസഫിെൻറ മകൻ കെവിൻ പി. ജോസഫാണ് (24) കൊല്ലപ്പെട്ടത്. 2018 മേയ് 28നാണ് കെവിനെ കൊല്ലപ്പെട്ട നിലയിൽ പുനലൂരിനു സമീപം ചാലിയക്കര തോട്ടിൽ കണ്ടെത്തിയത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ, ഇവരുടെ ബന്ധുക്കള്‍ ഉൾപ്പെടെ 14 പേരാണ് പ്രതികൾ. ഷാനു ഒന്നാം പ്രതിയും ചാക്കോ അഞ്ചാം പ്രതിയുമാണ്. നിയാസ്മോൻ, ഇഷാൻ, റിയാസ്, ചാക്കോ, മനു മുരളീധരൻ, ഷെഫിൻ, നിഷാദ്, ടിറ്റു ജെറോം, വിഷ്ണു, ഫസിൽ ഷെരീഫ്, ഷാനു ഷാജഹാൻ, ഷിനു നാസർ, റെമീസ് എന്നിവരാണ് മറ്റ് പ്രതികൾ. നിലവിൽ ഷാനു അടക്കം ഒമ്പതുപേർ ജയിലിലും അഞ്ചുപേർ ജാമ്യത്തിലുമാണ്.
ലിജോയും സാനു ചാക്കോവും നടത്തിയ ഫോണ്‍ സംഭാഷണം ഇതിന് തെളിവാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍മായ കേസാണെന്നും പ്രോസിക്യൂഷന് വാദിച്ചു. താഴ്ന്ന ജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിക്കുന്നത് അപമാനമാണെന്നും കെവിനെ കൊല്ലുമെന്നും സാനു ചാക്കോ പറയുന്നതുമായ ഫോണ്‍ സംഭാഷണമായിരുന്നു പ്രോസിക്യൂഷന് കോടതിക്ക് മുന്പില് സമര്‍പ്പിച്ചത്. എന്നാല്‍ ദുരഭിമാനക്കൊലയല്ല നടന്നതെന്നും വിവാഹം നടത്താമെന്ന് നീനുവിന്റെ അച്ഛന് പറഞ്ഞിരുന്നെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഒരു മാസത്തിനകം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞത്. എല്ലാവരും ഒരേ മതത്തില്‍പ്പെട്ട ആള്‍ക്കാരാണെന്നും അതുകൊണ്ട് തന്നെ നടന്നത് ദുരഭിമാന കൊലയല്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദങ്ങൾക്കൊടുവിലാണ് കോടതി വിധി പറയൽ 22 ലേക്ക് മാറ്റിയത്.