ടൈംസ് നൗ 'ടൈംസ് കൗ' ആയി; സോഷ്യൽ മീഡിയയിൽ മലയാളികളുടെ പ്രതിഷേധം

അമിത് ഷായുടെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ കേരളത്തെ പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിച്ചതിലുള്ള പ്രതിഷേധമായാണ് 'ടൈംസ് കൗ' ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ടൈംസ് നൗ

കേരളത്തെ പാക്കിസ്ഥാനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ചാനലിന്റെ 'ടൈംസ് കൗ' ആക്കി മലയാളികൾ. അമിത് ഷായുടെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ കേരളത്തെ പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിച്ചതിലുള്ള പ്രതിഷേധമായാണ് 'ടൈംസ് കൗ' ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചാനൽ മാപ്പുപറയണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്.

പാക്കിസ്ഥാന് സമാനമായ, സംസ്ഥാനത്തെ ബീഫ് സമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ നേരിടാൻ അമിത് ഷാ സംസ്ഥാനത്ത് എന്നായിരുന്നു ടൈംസ് നൗ ചാനലിന്റെ പരാമർശം.

രാഷ്ട്രീയ ചർച്ചകളുമായി അമിത് ഷാ കേരളത്തിലേക്ക് എത്തിയതിനെ അലവലാതി ഷാജി എന്ന ഹാഷ്ടാഗുമായാണ് ട്വിറ്ററിൽ മലയാളികൾ ആഘോഷിച്ചത്. ഇതിനു പിന്നാലെയാണ് ടൈംസ് കൗ ട്രെൻഡിങ് ആകുന്നത്. നേരത്തെ സൊമാലിയ പരാമർശത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന 'പോ മോനെ മോദി' കാമ്പെയിൻ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.