കേരളം പൊലീസിനെതിരെ; ലാസർ ഷൈൻ

കേരളം പോലീസിനെതിരെ സമരത്തിലാണ്. മുസ്ലീമുകൾക്കും ട്രാൻസ്ജെൻഡർസിനും ന്യൂനപക്ഷങ്ങൾക്കും യുവജനങ്ങൾക്കും കടന്നു ചെല്ലാൻ പറ്റാത്ത അവസ്ഥയായിരിക്കുന്നു ഈ നാട്ടിലെ പൊലീസ് സ്റ്റേഷൻ. ചെറുപ്പക്കാർ നിരന്തരം ആക്രമിക്കപ്പെടുകയാണ്.

കേരളം പൊലീസിനെതിരെ; ലാസർ ഷൈൻ

കേരളം പൊലീസിനെതിരെയാണെന്നും പോലീസിനെതിരെയായിരുന്നു ഇന്നത്തെ സെക്രട്ടറിയേറ്റിനു മുന്നിലുള്ള സമരമെന്നും യുവ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലാസർ ഷൈൻ. ഏഷ്യാനെറ്റ് ന്യൂസ് അവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലാസർ.

കേരളത്തിനെതിരെയാണ് സമരം, കേരള പോലീസിനെതിരെയാണ് ഈ സമരം. പൊലീസിന്റെ ആത്മവീര്യത്തെക്കുറിച്ചാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്. ട്രാൻസ്ജെൻഡേഴ്സിനെ അടിച്ച് നടു ഒടിക്കുന്ന പൊലീസാണ് ഇവിടെയുള്ളത്. പൊതു ജനം ഞങ്ങളുടെ പ്രശ്നമല്ല എന്നാണവരുടെ നിലപാട്. ഓരോ ദിവസവും പൊലീസിന്റെ അതിക്രമത്തിനാണ് ഈ ജനത ഇരയാവുന്നത്. കേരളം പോലീസിനെതിരെ സമരത്തിലാണ്. മുസ്ലീമുകൾക്കും ട്രാൻസ്ജെൻഡർസിനും ന്യൂനപക്ഷങ്ങൾക്കും യുവജനങ്ങൾക്കും കടന്നു ചെല്ലാൻ പറ്റാത്ത അവസ്ഥയായിരിക്കുന്നു ഈ നാട്ടിലെ പൊലീസ് സ്റ്റേഷൻ. ചെറുപ്പക്കാർ നിരന്തരം ആക്രമിക്കപ്പെടുകയാണ്.

ഇന്നത്തെ സമരത്തിൽ ആൾകൂട്ടം എത്ര നേരം നിന്നുവെന്നോ അത് എത്ര പേരുണ്ടായിരുന്നുവെന്നോ അല്ല കണക്കാക്കേണ്ടത്. ഇവിടെ അനീതി നടക്കുന്നു എന്നതാണ് സത്യം. ആ അനീതിക്കെതിരെ ഒരുകൂട്ടം സമരത്തിനായി അണിനിരന്നുവെന്നതാണ് സത്യം. തങ്ങൾ ശ്രീജിത്തിനനുകൂലമായി സമരം ചെയ്യുന്നു. ശ്രീജിത്തിന്റെ സഹോദരനനുകൂലമായി സമരം ചെയ്യുന്നു എന്നതിലുപരി ഈ ആൾകൂട്ടം കേരളത്തിന്റെ പോലീസിനെതിരെയാണ് സമരം ചെയ്യുന്നത്. എത്ര നേരം കൂടി നിന്നുരുന്നു എന്നതിനേക്കാളും കൂടാൻ പറ്റി എന്നുള്ളതാണ്. ആൾകൂട്ടം കൂടാൻ പാകത്തിനാണ് ഇവിടെ അനീതി നടക്കുന്നത്. നീതി നടപ്പിലായില്ലെങ്കിൽ കൂട്ടങ്ങൾ ഇനിയും ശക്തമാക്കുമെന്നും ലാസർ ഷൈൻ പറഞ്ഞു.

Read More >>