എം എം മണിക്കെതിരെ പരാതിയുമായി കേരളാ പത്രപ്രവർത്തക യൂനിയൻ

മന്ത്രി മണിയുടെ പരിധിവിട്ട വിവിധ പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് സിപിഐഎം അനുകൂല സംഘടനയുടേതടക്കമുള്ള ഭീഷണി നേരിടേണ്ടിവന്നത്. പത്ര പ്രവർത്തക യൂനിയൻ ആരോപിച്ചു.

എം എം മണിക്കെതിരെ പരാതിയുമായി കേരളാ പത്രപ്രവർത്തക യൂനിയൻ

എംഎം മണിയുടെ ഭീഷണിക്കെതിരെ പരാതിയുമായി ഇടുക്കി ജില്ലാ പത്രപ്രവര്‍ത്തക യൂനിയന്‍. ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്കാണു പരാതി നല്‍കിയിരിക്കുന്നത്.

മന്ത്രി മണിയുടെ പരിധിവിട്ട വിവിധ പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് സിപിഐഎം അനുകൂല സംഘടനയുടേതടക്കമുള്ള ഭീഷണി നേരിടേണ്ടിവന്നത്. പത്ര പ്രവർത്തക യൂനിയൻ ആരോപിച്ചു.

ക്യാമറയ്ക്കു മുന്നില്‍ പറയുന്ന കാര്യങ്ങള്‍ അതുപോലെ പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. എംഎം മണിതെറ്റു ചെയ്തതുകൊണ്ടാണ് പാര്‍ട്ടി ശാസിച്ചത്. അത് അംഗീകരിക്കുന്നതിനു പകരം പാര്‍ടി അണികള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവരെ ക്രൂശിച്ചിട്ടു കാര്യമില്ലെന്നും കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

പൊതു പ്രവര്‍ത്തകരെയും ഭരണാധികാരികളെയും വിമര്‍ശിക്കുന്നതില്‍ സ്വകാര്യതയുടെ പ്രശ്‌നം കൊണ്ടുവരേണ്ടതില്ല. പൊതു വേദിയില്‍ ആക്ഷേപിച്ച് ഭീഷണിപ്പെടുത്തുന്നത് മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സ്വാതന്ത്യം തടയുന്നതാണ്. രാഷ്ട്രീയ കക്ഷികള്‍ ഇതില്‍നിന്നും പിന്മാറേണ്ടതുണ്ട്. പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.