സെന്‍കുമാര്‍ കേസിലെ വിധിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി

ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കണമെന്ന് സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിച്ച് കൊണ്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിന്റെ കോപ്പി വെള്ളിയാഴ്ച സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയോട് നിയമോപദേശം തേടിയത്.

പോലീസ് മേധാവി സ്ഥാനം തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ടിപി സെന്‍കുമാറിന് അനുകൂലമായി വന്ന സുപ്രീകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടി. ഡിജിപി ശങ്കര്‍റെഡ്ഡി, വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ എന്നിവരുടെ നിയമനത്തെയും വിധി ബാധിക്കുമോഎന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഹരീഷ് സാല്‍വെ ആയിരുന്നു സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ചത്.

Read More >>