ഇനി ജനം പറയും: മരാമത്തു പണികൾ ജനകീയ സമിതികളുടെ മേൽനോട്ടത്തിൽ

പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍, റോഡ്, പാലം, കെട്ടിടം തുടങ്ങി എല്ലാത്തരം നിര്‍മാണപ്രവൃത്തികളും ബന്ധപ്പെട്ട ജനകീയസമിതികളുടെ മേല്‍നോട്ടത്തിലായിരിക്കും. നിര്‍മാണത്തിലോ പ്രവൃത്തിയിലോ പാകപ്പിഴ കണ്ടെത്തിയാല്‍ അത് പരിഹരിക്കാന്‍ സമിതിക്ക് ഇടപെടാം. കരാറുകാര്‍ അതിനു തയ്യാറായില്ലെങ്കില്‍ പ്രസ്തുത നിര്‍മാണം തടയാനും സമിതിക്ക് അധികാരമുണ്ടായിരിക്കും.

ഇനി ജനം പറയും: മരാമത്തു പണികൾ ജനകീയ സമിതികളുടെ മേൽനോട്ടത്തിൽ

പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനി ജനകീയ സമിതികളുടെ മേല്‍നോട്ടത്തില്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയസമിതികളുടെ മേല്‍നോട്ടവും ഓഡിറ്റും നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ചു നിയമനിര്‍മാണത്തിന് പൊതുമരാമത്തുവകുപ്പ് ഒരുക്കം തുടങ്ങി. പുതിയ നിയമം നിലവില്‍ വന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനകീയ സമിതികള്‍ പരിശോധന നടത്തി അനുമതി നല്‍കിയാല്‍ മാത്രമേ കരാറുകാര്‍ക്ക് പണം ലഭിക്കുകയുള്ളു.

പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പലപ്പോഴും ഉയര്‍ന്നു വരുന്ന ഗുണമേന്മക്കുറവ്, അഴിമതി, കാലതാമസം എന്നിവ പൂര്‍ണണമായും നിര്‍ത്തലാക്കുക എന്ന ദ്ദേശത്തോടെയാണ് വകുപ്പ് നിയമനിര്‍മ്മാണത്തിനൊരുങ്ങുന്നത്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിയമസഭാ നിയോജകമണ്ഡലം തലത്തിലും ജനകീയസമിതികള്‍ രൂപവത്കരിക്കുകയാണ് ഇതിന്റെ ആദ്യപടി. മുന്‍മുഖ്യമന്ത്രിമാരോ മുന്‍മന്ത്രിമാരോ അധ്യക്ഷരായ സംസ്ഥാനതല ജനകീയസമിതിയില്‍ എംപിമാരും എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധികളും സര്‍വീസില്‍നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും.

Read More >>