ഒടുവിൽ ആ നേട്ടവും; കേരള പൊലീസ് പേജിന് പത്തു ലക്ഷം ലൈക്ക്

ലോകത്ത് ഏറ്റവും കൂടുതൽ പിന്തുണയുള്ള ന്യൂയോർക്ക് പൊലീസ് അടക്കമുള്ളവരെ പിന്തള്ളി കേരള പൊലീസിന്റെ പേജ് ലോകശ്രദ്ധയാകർഷിച്ചിരുന്നു

ഒടുവിൽ ആ നേട്ടവും; കേരള പൊലീസ് പേജിന് പത്തു ലക്ഷം ലൈക്ക്

പത്തു ലക്ഷം ലൈക്കെന്ന പടി കടന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ്. ചിരിപ്പിക്കുകയു ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളും വീഡിയോകളും പോസ്റ്റുകളും കമൻ്റുകളുമിട്ട് വൈറലായ 'പൊലീസ് മാമന്മാ'രുടെ പേജ് ലോക ശ്രദ്ധയാകർഷിച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ സൈബർ പിന്തുണയുള്ള ന്യൂയോർക്ക് പൊലീസ് അടക്കമുള്ളവരുടെ പേജുകളെ പിന്തള്ളി കേരള പൊലീസിന്റെ പേജ് ശ്രദ്ധയാകർഷിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നേട്ടം. പതിമൂന്ന് ലക്ഷം ലൈക്കുകളുള്ള നേപ്പാൾ പൊലീസ് ഫേസ്ബുക്ക് പേജ് മാത്രമാണ് ഇനി കേരള പൊലീസിനു മുന്നിലുള്ളത്.