പുതിയ രീതിയിലുള്ള ഡ്രൈവിംഗ് പരീക്ഷ ഈ മാസം 22 മുതല്‍; ലൈസന്‍സ് എടുക്കല്‍ കടുകട്ടിയാകും

പുതിയ ഡ്രൈവിംഗ് ടെസ്റ്റില്‍ സമൂല മാറ്റമാണ് വരുത്തിയിരിക്കുന്നത്. വശങ്ങളില്‍ സ്ഥാപിക്കുന്ന കമ്പിയുടെ ഉയരം അഞ്ചടിയില്‍നിന്ന് രണ്ടര അടിയാക്കി കുറച്ചിരിക്കുകയാണ്. മുമ്പ് വാഹനത്തിലിരുന്നു തിരിഞ്ഞു നോക്കിയാല്‍ കമ്പി കണ്ണില്‍പ്പെടുമായിരുന്നെങ്കില്‍ ഇനിയതുണ്ടാകില്ല. അതുപോലെ വണ്ടി പിന്നാക്കം എടുക്കുന്നതു വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ഗ്ലാസ് നോക്കിത്തന്നെ വേണമെന്നും നിബന്ധനയുണ്ട്.

പുതിയ രീതിയിലുള്ള ഡ്രൈവിംഗ് പരീക്ഷ ഈ മാസം 22 മുതല്‍; ലൈസന്‍സ് എടുക്കല്‍ കടുകട്ടിയാകും

പുതുക്കിയ രീതിയിലുള്ള ഡ്രൈവിങ് പരീക്ഷ മേയ് 22 മുതല്‍ മാത്രമേ നടപ്പാക്കുകയുള്ളുവെന്നു ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍. പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റു നടത്തുന്നതിനായി പരീക്ഷ നടത്തുന്ന മൈതാനങ്ങളില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാണു സമയമെടുക്കുന്നതെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരത്തുകളില്‍ ശരിയായ ഡ്രൈവിങ് ഉറപ്പാക്കാനാണ് പുതിയ രീതികളെന്നും വേണ്ടതെല്ലാം ഗ്രൗണ്ടുകളില്‍ ഒരുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പുതുമകളോടെ പരീക്ഷ നടപ്പാക്കാനുള്ള തീരുമാനം ഹൈക്കോടതി മേയ് 15 വരെ തടഞ്ഞിരുന്നു. എന്നാല്‍ ഗ്രൗണ്ടിലെ ഒരുക്കം ഈ സമയത്തിനകവും നടത്താന്‍ കഴിയില്ലെന്നാണ് ഡ്രൈവിങ് പരിശീലകര്‍ പറയുന്നത്. പുതുക്കിയ പരീക്ഷയ്ക്ക് മുന്നോടിയായി പരിശീലകര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ടെന്നും പുതിയ രീതികള്‍ പരിചയപ്പെടുത്തി അത് മത്സരാര്‍ഥികളെ പഠിപ്പിക്കുകയും വേണമെന്നും പരിശീലകര്‍ പറയുന്നു.

പെട്ടെന്നു പുതിയ രീതി അടിച്ചേല്‍പ്പിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പരിശീലകര്‍ പറഞ്ഞു. തീരുമാനത്തില്‍ പ്രതിഷേധിച്ചു ചൊവ്വാഴ്ച പത്തനംതിട്ടയിലെ പരീക്ഷാഗ്രൗണ്ടുകളില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടേഴ്സ് യൂണിയന്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

പുതിയ ഡ്രൈവിംഗ് ടെസ്റ്റില്‍ സമൂല മാറ്റമാണ് വരുത്തിയിരിക്കുന്നത്. വശങ്ങളില്‍ സ്ഥാപിക്കുന്ന കമ്പിയുടെ ഉയരം അഞ്ചടിയില്‍നിന്ന് രണ്ടര അടിയാക്കി കുറച്ചിരിക്കുകയാണ്. മുമ്പ് വാഹനത്തിലിരുന്നു തിരിഞ്ഞു നോക്കിയാല്‍ കമ്പി കണ്ണില്‍പ്പെടുമായിരുന്നെങ്കില്‍ ഇനിയതുണ്ടാകില്ല. അതുപോലെ വണ്ടി പിന്നാക്കം എടുക്കുന്നതു വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ഗ്ലാസ് നോക്കിത്തന്നെ വേണമെന്നും നിബന്ധനയുണ്ട്. ഡോറിന് പുറത്തേക്ക് തലയിട്ട് നോക്കുന്ന രീതി പുതിയ ടെസ്റ്റില്‍ അനുവദനീയമല്ല.

എച്ച് എടുക്കുമ്പോള്‍ കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുമെന്നുള്ളതാണ് മറ്റൊന്ന്. വാഹനം റിബണില്‍ തട്ടിയാലും കമ്പി വീഴും. ടെസ്റ്റ് തോല്‍ക്കുകയും ചെയ്യും. വാഹനം പിന്നാക്കം എടുക്കുമ്പോള്‍ വളവുകള്‍ അറിയാന്‍ കമ്പിയില്‍ അടയാളം സ്ഥാപിക്കാന്‍ പറ്റില്ലെന്നുള്ള നിബന്ധനയും പുതിയ ടെസ്റ്റിലുണ്ട്.

നിരപ്പായ സ്ഥലത്തും കയറ്റത്തിലും വാഹനം നിര്‍ത്തി പിന്നാക്കംപോകാതെ മുന്നോട്ട് ഓടിച്ചുകാണിക്കണമെന്നുള്ളതും പുതിയ ടെസ്റ്റിലുണ്ട്. നിലവില്‍ നിരപ്പായ സ്ഥലത്തുമാത്രം വാഹനം നിര്‍ത്തി ഓടിച്ചു കാണിച്ചാല്‍ മതിയായിരുന്നു.അതുപോലെ രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിങ് ടെസ്റ്റും അപേക്ഷകന്‍ പാസായിരിക്കണം.

Story by
Read More >>