മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നു; സ്ഥലത്ത് നിരോധനാജ്ഞ

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തെ തടയാന്‍ വഴിയിലുടനീളം വാഹനങ്ങള്‍ കൊണ്ടിട്ട് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍ വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങുന്നത്.

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നു; സ്ഥലത്ത് നിരോധനാജ്ഞ

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നു. ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുളള വന്‍ സംഘമാണ് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയിരിക്കുന്നത്. സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റമാണൊഴിപ്പിക്കുന്നത്.

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തെ തടയാന്‍ വഴിയിലുടനീളം വാഹനങ്ങള്‍ കൊണ്ടിട്ട് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍ വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങുന്നത്. സംഭവസ്ഥലത്ത് സംഘര്‍ഷം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സൂര്യനെല്ലിക്ക് സമീപമുളള പാപ്പാത്തി ചോലയില്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറി സ്ഥാപിച്ചിരിക്കുന്ന കുരിശ് ഇന്ന് റവന്യൂ അധികൃതര്‍ പൊളിച്ചുമാറ്റും. നേരത്തെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംഘടിച്ചെത്തിയ ആളുകള്‍ തടഞ്ഞിരുന്നു.

Story by