ഓഖി: മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇ ചന്ദ്രശേഖരനും ലത്തീൻ സഭ ആർച്ച് ബിഷപ്പ് സൂസപാക്യവുമായി കൂടിക്കാഴ്ച നടത്തി

കാണാതായവരുടെ കാര്യത്തിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും നഷ്ടപരിഹാര പാക്കേജിൽ അപാകതകളുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്നും മന്ത്രിമാർ ലത്തീൻ സഭ നേതൃത്വത്തിന് ഉറപ്പു നൽകി

ഓഖി: മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇ ചന്ദ്രശേഖരനും ലത്തീൻ സഭ ആർച്ച് ബിഷപ്പ് സൂസപാക്യവുമായി കൂടിക്കാഴ്ച നടത്തി

ഓഖി ദുരന്ത പശ്ചാത്തലത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ ചന്ദ്രശേഖരനും ലത്തീൻ സഭ ആർച്ച് ബിഷപ്പ് സൂസപാക്യവുമായി കൂടിക്കാഴ്ച നടത്തി. കാണാതായവരുടെ കാര്യത്തിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും നഷ്ടപരിഹാര പാക്കേജിൽ അപാകതകളുണ്ടെങ്കിൽ പുനഃ പരിശോധിക്കുമെന്നും മന്ത്രിമാർ ലത്തീൻ സഭ നേതൃത്വത്തിന് ഉറപ്പു നൽകി. ഇനിയും കണ്ടെത്താനാവാത്തവരെ കണ്ടെത്തുന്നതിന് തിരച്ചിൽ ഊർജ്ജിതപ്പെടുത്തുമെന്നും മന്ത്രിമാർ സൂസപാക്യവുമായുള്ള ചർച്ചയിൽ ഉറപ്പു നൽകി.

കാണാതായവരെ കുറിച്ചുള്ള അപാകതകൾ പരിഹരിക്കണമെന്നും, ദുരിതം അനുഭവിക്കുന്നവർക്ക് ആഴ്ചയിൽ രണ്ടായിരം രൂപ അനുവദിക്കണമെന്നും ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യാത്തവർക്കും സഹായങ്ങൾ നല്കണമെന്നും ലത്തീൻ സഭ പ്രതിനിധികള്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു. സൗജന്യ റേഷനിലെ അപാകത പരിഹരിക്കണമെന്നും കേന്ദ്ര സഹായം ഉറപ്പാക്കാൻ പ്രതിനിധി സംഘത്തെ അയക്കണമെന്നും ലത്തീൻ സഭ നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടു.

Read More >>