കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ 115 വിവാദ ഉത്തരവുകൾ വകുപ്പുതലത്തിൽ പരിശോധിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു; കൂടുതൽ ക്രമക്കേടുകൾ റ​​​വ​​​ന്യു, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​ക​​​ള

ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 900 ഫ​​​യ​​​ലു​​​ക​​​ളി​​​ൽ 790 എ​​​ണ്ണം ഉ​​​പ​​​സ​​​മി​​​തി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കുകയും ഇ​​​തി​​​ൽ 115 ഫ​​​യ​​​ലു​​​ക​​​ളി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പ്രസ്തുത ഫയലുകൾ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ വായിച്ചിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ 115 വിവാദ ഉത്തരവുകൾ വകുപ്പുതലത്തിൽ പരിശോധിക്കാൻ മന്ത്രിസഭായോഗം  തീരുമാനിച്ചു; കൂടുതൽ ക്രമക്കേടുകൾ റ​​​വ​​​ന്യു, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​ക​​​ള

യുഡിഎഫ് സർക്കാരിന്റെ 115 വിവാദ ഉത്തരവുകൾ വകുപ്പുതലത്തിൽ പരിശോധിക്കാൻ മന്ത്രിസഭായോഗ തീരുമാനം. ഇന്നലെ രാത്രി ചേർന്ന പ്രതത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ​കൈക്കൊണ്ടത്. ഒ​​​രു മാ​​​സ​​​ത്തി​​​നു ശേ​​​ഷം ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ കൂ​​​ടി ശി​​​പാ​​​ർ​​​ശ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കും.

ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 900 ഫ​​​യ​​​ലു​​​ക​​​ളി​​​ൽ 790 എ​​​ണ്ണം ഉ​​​പ​​​സ​​​മി​​​തി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കുകയും ഇ​​​തി​​​ൽ 115 ഫ​​​യ​​​ലു​​​ക​​​ളി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പ്രസ്തുത ഫയലുകൾ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ വായിച്ചിരുന്നു.

ക്രമക്കേടുകൾ നടന്നുവെന്നു കണ്ടെത്തിയ ഫയലുകളിൽ ക്രമപ്പെടുത്തേണ്ടവ വകുപ്പു തലത്തിൽ പരിശോധിക്കണമെന്നും തുടർന്നു സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സർക്കാരിനെ അ‌റിയിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി ഉ​​​പ​​​സ​​​മി​​​തി ശി​​​പാ​​​ർ​​​ശ ചെ​​​യ്ത തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ നേരിട്ടു വിജിലൻബസ് അ‌ന്വേഷണത്തിനു വിടേണ്ടതില്ലെന്നും യോഗത്തിൽ ധാരണയായിട്ടുണ്ട്. വ​​​കു​​​പ്പു ത​​​ല​​​ത്തി​​​ൽ കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മേ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു വി​​​ടു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളു​​​ക​​​യു​​​ള്ളുവെന്നാണ് തീരുമാനം. അ‌തുപോലെതന്നെ നി​​​ല​​​വി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന ഫ​​​യ​​​ലു​​​ക​​​ളി​​​ൽ വീ​​​ണ്ടും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും തീരുമാനിച്ചിട്ടുണ്ട്.

ഫയലുകൾ വ​​​കു​​​പ്പു ത​​​ല​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച​​ശേ​​​ഷം എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണമെന്നും ഇ​​​വ ഏ​​​കോ​​​പി​​​പ്പി​​​ച്ചു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണമെന്നും നിർദ്ദേ​ശം നൽകിക്കഴിഞ്ഞു. അ‌തിനുശേഷം ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിശോധിക്കുകയും ക്ര​​​മ​​​ക്കേ​​​ടു​​​ള്ള ഫ​​​യ​​​ലു​​​ക​​​ളി​​​ൽ എ​​​ന്തു തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളുകയും ചെയ്യും.

മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യാണു വി​​​വാ​​​ദ ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ച്ചത്. പ്രസ്തുത സമിതിയുടെ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​യോ​​ഗം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു. ഇതിൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ റ​​​വ​​​ന്യു, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അ‌തിന്റെ അ‌ടിസ്ഥാനത്തിൽ ഭൂ​​​മി പ​​​തി​​​ച്ചു​​കൊ​​​ടു​​​ത്ത​​​തും പാ​​​ട്ട​​​ത്തി​​​നു കൊ​​​ടു​​​ത്ത​​​തും പാ​​​ട്ട​​​ത്തു​​​ക കു​​​റ​​​ച്ച​​​തും അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. അ​​​ന​​​ധി​​​കൃ​​​ത നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടുള്ള നിയമലംഘനങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read More >>