കശാപ്പ് നിയന്ത്രണം തുടരും; ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല; കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം

കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരായി കാലിക്കച്ചവടക്കാര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിക്കാരുടെ വാദം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിനോട് ഉത്തരവ് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 26നാണ് ഇനി കേസ് പരിഗണിക്കുക

കശാപ്പ് നിയന്ത്രണം തുടരും; ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല; കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം

ഹൈക്കോടതി സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തില്‍ കശാപ്പ് നിയന്ത്രണം തുടരുന്നു. കന്നുകാലികളുടെ കശാപ്പ് നിയന്ത്രിച്ച ഉത്തരവിനു കേരള ഹൈക്കോടതി സ്റ്റേ അനുവദിക്കാത്തതിനാലാണിത്. ചട്ടങ്ങൾ സ്റ്റേ ചെയ്യുന്നതിനു ഭരണഘടനാപരമായ തടസ്സമുണ്ടെന്നു കോടതി വ്യക്തമാക്കി.


കേന്ദ്രസര്‍ക്കാരിന്റെ ചട്ടത്തിനെതിരായി കാലിക്കച്ചവടക്കാര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിക്കാരുടെ വാദം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിനോട് ഉത്തരവ് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 26നാണ് ഇനി കേസ് പരിഗണിക്കുക.

കശാപ്പിനായുള്ള കന്നുകാലി വില്‍പന നിയന്ത്രണ ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയോട് അപേക്ഷിച്ചിരുന്നു. കശാപ്പ് പൂര്‍ണമായും നിരോധിച്ചിട്ടില്ലെന്നും കശാപ്പിനായി ചന്തകള്‍ വഴിയുള്ള കന്നുകാലി വില്‍പനയ്ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അന്ന് അറിയിക്കുകയുണ്ടായി.

കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും ചട്ടങ്ങള്‍ വായിക്കാതെയാണ് പ്രതിഷേധമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം. കഴിക്കരുതെന്നോ കൊല്ലരുതെന്നോ വില്‍ക്കരുതെന്നോ ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. ഇതായിരുന്നു കേരള ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു തമിഴ്‌നാട് ഹൈ്‌ക്കോടതി മധുരബഞ്ചിന്റെ ഉത്തരവ്.