കന്നുകാലി കശാപ്പ്; കേരള ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സജി നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്

കന്നുകാലി കശാപ്പ്; കേരള ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

കന്നുകാലി കശാപ്പ് വിഷയത്തിൽ കേരളാ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സജി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സംസ്ഥാന പരിധിയിൽ വരുന്ന വിഷയത്തിൽ കേന്ദ്രം ഇടപെടുകയാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണ്. കേന്ദ്രത്തിന്റെ നിലപാടിൽ വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.

കേന്ദ്ര സർക്കാർ നിലപാട് അറിഞ്ഞശേഷം വിശദമായ വാദം കേൾക്കാനായി ഹരജി മുപ്പത്തത്തൊന്നാം തീയതിയിലേക്ക് മാറ്റി വച്ചു. ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുന്നത്.