കെഎം ഷാജി എം‌എൽ‌എയെ അയോഗ്യനാക്കി ഹൈക്കോടതി; ഉപതെരഞ്ഞെടുപ്പ് നടത്താനും ഉത്തരവ്

എൽ‌ഡി‌എഫ് സ്ഥാനാർത്ഥിയായിരുന്ന എം‌വി നികേഷ് കുമാറിന്റെ ഹർജിയിന്മേൽ ആറുവർഷത്തേയ്ക്കാണ് ഷാജിയെ അയോഗ്യനാക്കിയത്

കെഎം ഷാജി എം‌എൽ‌എയെ അയോഗ്യനാക്കി ഹൈക്കോടതി; ഉപതെരഞ്ഞെടുപ്പ് നടത്താനും ഉത്തരവ്

അഴീക്കോട് എം.എൽ.എ കെ.എം ഷാജിയെ ഹൈക്കോടതി. തെരഞ്ഞെടുപ്പ് വേളയിൽ വർഗീയ പ്രചാരണം നടത്തി എന്ന ഹർജിയിന്മേൽ ആറുവർഷത്തേയ്ക്കാണ് ഷാജിയെ അയോഗ്യനാക്കിയത്. അടുത്ത ആറുവർഷത്തേയ്ക്ക് ഇയാൾക്ക് മത്സരിക്കാനും കഴിയില്ല. അഴീക്കോട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും ഹൈക്കോടതി വിധിയിൽ പറയുന്നു. എൽ‌ഡി‌എഫ് സ്ഥാനാർത്ഥിയായിരുന്ന എം‌വി നികേഷ് കുമാറിന്റെ പരാതിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തെരഞ്ഞെടുപ്പ് തനിക്ക് അനുകൂലമാക്കാൻ വേണ്ടി വർഗീയധ്രുവീകരണം നടത്തി എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. തുടർനടപടികൾ സ്വീർകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ‌എം ഷാജി പ്രതികരിച്ചിട്ടുണ്ട്.

ആയിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രമായിരുന്നു കെ‌എം ഷാജിയുടെ വിജയം. ഈ വിജയം തന്നെ ജനങ്ങൾക്ക്കിടയിൽ മതധ്രുവീകരണം നടത്തിയതു കൊണ്ടാണ് എന്നായിരുന്നു നികേഷ് കുമാറീന്റെ ഹർജി. ഈ വാദം ഹൈക്കോടതിയിൽ തെളിയിക്കാൻ നികേഷിനായി.

Read More >>