ടിപി സെൻകുമാറിന്റെ പുനർനിയമനം; വിധിയിൽ വ്യക്തത തേടി സർക്കാർ സുപ്രീംകോടതിയിൽ

വിധി നടപ്പാക്കാനുള്ള നടപടികൾ ചീഫ് സെക്രട്ടറി ആരംഭിച്ചതായി ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. പുനർനിയമനവുമായി ബന്ധപ്പെട്ട് സഭാ നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രതിപക്ഷ ബഹളവും ഉണ്ടായിരുന്നു. എന്നാൽ ഈ നിലപാടിനു കടകവിരുദ്ധമായാണ് സർക്കാർ ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്.

ടിപി സെൻകുമാറിന്റെ പുനർനിയമനം; വിധിയിൽ വ്യക്തത തേടി സർക്കാർ സുപ്രീംകോടതിയിൽ

വിവാദങ്ങളും അനിശ്ചിതത്വങ്ങളും തുടരുന്നതിനിടയിൽ ടി പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. വിധി നടപ്പാക്കാൻ വൈകുന്നത് സർക്കാരിനെ നിയമക്കുരുക്കിലേക്ക് എത്തിക്കുമെന്നും പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുമെന്നും ചർച്ചകൾ ഉണ്ടായതിനെ തുടർന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം.

വിധി നടപ്പാക്കാനുള്ള നടപടികൾ ചീഫ് സെക്രട്ടറി ആരംഭിച്ചതായി ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. പുനർനിയമനവുമായി ബന്ധപ്പെട്ട് സഭാ നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രതിപക്ഷ ബഹളവും ഉണ്ടായിരുന്നു. എന്നാൽ ഈ നിലപാടിനു കടകവിരുദ്ധമായാണ് സർക്കാർ ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്.

അതേസമയം, ഉത്തരവ് നടപ്പാക്കാൻ സർക്കാർ കാലതാമസം എടുക്കുന്നുവെന്ന് ആരോപിച്ച് സെൻകുമാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരി​ഗണിക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് വിധിയിൽ വ്യക്തത തേടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Read More >>