വിദേശ മാധ്യമങ്ങൾക്ക് അരക്കോടി നൽകി ഭരണ നേട്ടം പ്രചരിപ്പിക്കാൻ സർക്കാർ നീക്കം

സംസ്ഥാന സർക്കാരിന്റെ വികസന നയങ്ങൾ, കേരളം ഇന്ത്യയിൽ മുന്നിൽ, വികസിത രാജ്യങ്ങൾക്കൊപ്പം എന്നിങ്ങനെയുള്ള ക്യാമ്പയിനുകളും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ ഭരണ നേതൃത്വത്തെക്കുറിച്ചും പ്രചരിപ്പിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്‌ഷ്യം.

വിദേശ മാധ്യമങ്ങൾക്ക് അരക്കോടി നൽകി ഭരണ നേട്ടം പ്രചരിപ്പിക്കാൻ സർക്കാർ നീക്കം

അരക്കോടിയോളം രൂപ മുടക്കി വിദേശ മാധ്യമ പ്രവർത്തകരെ കൊണ്ട് വരാൻ സംസ്ഥാന സർക്കാർ തീരുമാനം. യു എസ്, ചൈന, ബ്രിട്ടൻ തുടങ്ങി 15 വിദേശ-ദേശീയ മാധ്യമ പ്രവർത്തകരാണ് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ലോകത്തേയ്ക്ക് എത്തിക്കാൻ വരുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ ആദ്യത്തോടെ ഇവർ കേരളത്തിലെത്തും. സംസ്ഥാന സർക്കാരിന്റെ വികസന നയങ്ങൾ, കേരളം ഇന്ത്യയിൽ മുന്നിൽ, വികസിത രാജ്യങ്ങൾക്കൊപ്പം എന്നിങ്ങനെയുള്ള ക്യാമ്പയിനുകളും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ ഭരണ നേതൃത്വത്തെക്കുറിച്ചും പ്രചരിപ്പിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്‌ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച, വ്യവസായികളുടെ സംവാദം, കേരള മാതൃകകൾ നേരിട്ടറിയൽ എന്നിവയാണ് പരിപാടി. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ്, ബിബിസി, എഎഫ്പി, പ്രമുഖ ഫ്രഞ്ച് പത്രം ലെ മോൻദ്, ഫോക്സ് ന്യൂസ്, ചൈന ഡെയിലി, ഗ്ലോബൽ ടൈംസ് , ഖലീജ് ടൈംസ്, അൽ ജസീറ ചാനൽ, കുവൈത്ത് ടൈംസ് എന്നിവയുടെ പ്രതിനിധികൾ സംഘത്തിലുണ്ടാവുമെന്നാണ് സൂചന.

അതേസമയം ദേശീയ മാധ്യമങ്ങളായ അമർ ഉജാല, ടൈംസ് നൗ, ഡിഎൻഎ, രാജസ്ഥാൻ പത്രിക, റിപ്പബ്ലിക് ടിവി, സിഎൻഎൻ ഐബിഎൻ എന്നിവരുടെ പ്രതിനിധികളും സംഘത്തിലുണ്ടാവുമെന്നും സൂചനകലുണ്ട്. വിമാനയാത്ര, താമസം, ഭക്ഷണം, വിനോദം എന്നിങ്ങനെ അരക്കോടിയോളം രൂപ പൊതു ഖജനാവിൽ നിന്ന് മുടക്കിയായിരിക്കും വിദേശ മാധ്യമങ്ങളിൽ സംസ്ഥാന സർക്കാർ പരസ്യം എത്തുക.


Read More >>