സംസ്ഥാനപാതകളെ ജില്ലാ പാതകളാക്കാനുള്ള ആലോചനയിൽനിന്നും സർക്കാർ പിന്മാറി

സുപ്രീംകോടതി തീരുമാനം മറികടക്കാന്‍ ചില സംസ്ഥാനങ്ങള്‍ സംസ്ഥാനപാതകളെ ജില്ലാപാതകളാക്കി മാറ്റിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമ വകുപ്പിന്റെ ഉപദേശം തേടിയത്.

സംസ്ഥാനപാതകളെ ജില്ലാ പാതകളാക്കാനുള്ള ആലോചനയിൽനിന്നും സർക്കാർ പിന്മാറി

ദേശീയ, സംസ്ഥാന പാതകള്‍ക്കരികിലെ മദ്യശാലകള്‍ തുറക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി വിജ്ഞാപനം പുറത്തിറക്കാനുള്ള ആലോചനയില്‍നിന്നും സര്‍ക്കാര്‍ പിന്മാറി. നിയമ വകുപ്പിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനം.

സുപ്രീംകോടതി തീരുമാനം മറികടക്കാന്‍ ചില സംസ്ഥാനങ്ങള്‍ സംസ്ഥാനപാതകളെ ജില്ലാപാതകളാക്കി മാറ്റിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമ വകുപ്പിന്റെ ഉപദേശം തേടിയത്. സംസ്ഥാനപാതകളെ ജില്ലാപാതകളാക്കിയാല്‍ ഭാവിയില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് സര്‍ക്കാര്‍ പിന്മാറ്റം.

31 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 11 എണ്ണവും 815 ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ 619, 270 ബിവ്‌റേജ് ഔട്ട്‌ലറ്റുകളില്‍ 134, 36 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളില്‍ 18 എന്നിവ സുപ്രീംകോടതി വിധി വന്നതിനു പിറ്റേദിവസം അടച്ചുപൂട്ടിയിരുന്നു. 1,066 മദ്യശാലകളാണ് ദേശീയ, സംസ്ഥാന പാതയോരത്തുണ്ടായിരുന്നത്.