'ശബരിമലയ്ക്കായി നിയമനിര്‍മ്മാണം'; സുപ്രീം കോടതിയില്‍ സര്‍ക്കാര്‍

സുപ്രീം കോടതിയിലാണ് കേരളം നിലാപാട് അറിയിച്ചത്.

ശബരിമലയ്ക്കായി നിയമനിര്‍മ്മാണം; സുപ്രീം കോടതിയില്‍ സര്‍ക്കാര്‍

ശബരിമലയ്ക്കായി നിയമം നിര്‍മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഭരണകാര്യങ്ങളില്‍ നിയമ നിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീം കോടതിയിലാണ് കേരളം നിലാപാട് അറിയിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയതി ഗുപ്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ജസ്റ്റിസ് എം വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.