റേഷൻ എവിടെ നിന്ന് വാങ്ങണമെന്ന് ഇനി കാർഡുടമയ്ക്ക് തീരുമാനിക്കാം

നിലവിലെ റീട്ടെയിലറുടേത് തൃപ്തികരമല്ലാത്ത ഉല്പന്നമോ സേവനമോ ആണെങ്കിൽ മറ്റൊരു കട തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് അവസരം ലഭിക്കുന്നതാണ് പുതിയ സംവിധാനം. ഉടമകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ മികച്ച സേവനം ഉറപ്പു വരുത്താൻ ഇതുവഴി സാധിക്കുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് കണക്കുകൂട്ടുന്നു.

റേഷൻ എവിടെ നിന്ന് വാങ്ങണമെന്ന് ഇനി കാർഡുടമയ്ക്ക് തീരുമാനിക്കാം

റേഷൻ കാർഡിന് പോർട്ടബിലിറ്റി സൗകര്യം വരുന്നു. ഇനി ഏത് കടയിൽ നിന്ന് റേഷൻ വാങ്ങണമെന്ന് കാർഡുടമക്ക് തീരുമാനിക്കാം. കാർഡ് നിലവിലുള്ള കടയിൽ തന്നെ നിലനിർത്തികൊണ്ട് സംസ്ഥാനത്തെ ഏത് റേഷൻ കടയിൽ നിന്നും ഭക്ഷ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.

മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇത് സാധ്യമാവുക. റേഷൻ കടകളിൽ ഇ- പോസ് (ഇലക്ട്രോണിക്ക് പോയിന്റ് ഓഫ് സെയിൽ) മെഷീൻ വെക്കുന്നതോടെ കാർഡുകൾ പോർട്ട് ചെയ്യാനുള്ള സൗകര്യം നിലവിൽ വരും. ഇ- പോസ് മെഷീനുകൾ സ്ഥാപിക്കുന്ന പദ്ധതി ഈ മാസം ആരംഭിക്കുമെന്നും ഫെബ്രുവരിയോടെ എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചു കഴിയുമെന്നും സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. അതത് താലൂക്കിനുള്ളിൽ ഉടമകൾക്ക് തങ്ങളുടെ റേഷൻ കാർഡ് മാറാനാവും. താലൂക്ക് മറ്റൊന്നാണെങ്കിലും വിവരം മൊബൈൽ ആപ്ലിക്കേഷൻ വഴി അറിയിച്ചാൽ മതി.

നിലവിലെ റീട്ടെയിലറുടേത് തൃപ്തികരമല്ലാത്ത ഉല്പന്നമോ സേവനമോ ആണെങ്കിൽ മറ്റൊരു കട തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് അവസരം ലഭിക്കുന്നതാണ് പുതിയ സംവിധാനം. ഉടമകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ മികച്ച സേവനം ഉറപ്പു വരുത്താൻ ഇതുവഴി സാധിക്കുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് കണക്കുകൂട്ടുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്രസർക്കാറും നടപടി തുടങ്ങിയിട്ടുണ്ട്.

Read More >>