കശാപ്പു നിരോധനം: കേന്ദ്രത്തിനെതിരേ കേരളം കോടതിയിലേക്ക്; നാളെ പ്രത്യേക മന്ത്രിസഭാ യോഗം

സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാകും സംസ്ഥാനം, കോടതിയെ സമീപിക്കുക. കൂടുതല്‍ തീരുമാനം കൈക്കൊള്ളാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്

കശാപ്പു നിരോധനം: കേന്ദ്രത്തിനെതിരേ കേരളം കോടതിയിലേക്ക്; നാളെ പ്രത്യേക മന്ത്രിസഭാ യോഗം

കശാപ്പുശാല നിരോധനത്തിനെതിരേ കേരളം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാകും സംസ്ഥാനം കോടതിയെ സമീപിക്കുക.

കൂടുതല്‍ തീരുമാനം കൈക്കൊള്ളാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. നിരോധത്തിനെതിരേ എന്തൊക്കെ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് നാളത്തെ യോഗം ചര്‍ച്ച ചെയ്യും. നിരോധനത്തിനെതിരേ നേരത്തെ തന്നെ സര്‍ക്കാര്‍ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.

ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മറ്റു സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. കഴിഞ്ഞദിവസം കശാപ്പുനിരോധത്തിന് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഇതുപോലെ കേരളത്തിനും കോടതിയില്‍ നിന്ന് അനുകൂല വിധി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനസര്‍ക്കാര്‍.