കെ.എസ്.ആര്‍.ടി.സി സമരം; സര്‍ക്കാര്‍ ഡയസ്നോൺ പ്രഖ്യാപിച്ചു

കാര്‍ക്കശ്യമായ നിലപാടുകള്‍ സ്വീകരിച്ചു സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് ഈ നിലപാട് വ്യക്തമാക്കുന്നു

കെ.എസ്.ആര്‍.ടി.സി സമരം; സര്‍ക്കാര്‍ ഡയസ്നോൺ പ്രഖ്യാപിച്ചു

കെ.എസ്.ആര്‍.ടി.സി സമരത്തെ നേരിടാന്‍ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സമരത്തിൽ പങ്കെടുക്കുന്നവരെ ഇനി ഒരു അറിയിപ്പ് നല്‍കാതെ പിരിച്ചുവിടുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യം സര്‍ക്കുലറില്‍ കൂടി അറിയിച്ചു. ഇതോടെ കാര്‍ക്കശ്യമായ നിലപാടുകള്‍ സ്വീകരിച്ചു സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് വ്യക്തമായി.

കരകയറാനൊരുങ്ങുന്ന കെഎസ്ആർടിസിയുടെ കാലുവാരാൻ തൊഴിലാളി നേതാക്കൾ; സ്വയം കുഴിതോണ്ടുന്ന യൂണിയൻ സമരം

ഇന്ന് ഗതാഗതവകുപ്പ് മന്ത്രി തോമസ്‌ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ സമരം ചെയ്യുന്ന ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിൽ നിന്നും പിൻമാറിയിരുന്നു. എന്നാല്‍ ഡബിള്‍ ഡ്യൂട്ടി ചെയ്യാന്‍ തയ്യാറല്ല എന്ന നിലപാട് സ്വീകരിച്ചു ഒരു വിഭാഗം ടെക്നീഷ്യന്‍മാരാണ് ഇപ്പോള്‍ സമരത്തിന്റെ മുന്‍പന്തിയില്‍ ഉള്ളത്.

നാലായിരം തൊഴിലാളികൾ മൂന്നരക്കോടി ജനങ്ങളുടെ നികുതിയില്‍ 'സമരം' ചെയ്തു ജീവിക്കുന്ന മഹാപ്രസ്ഥാനം- കെ.എസ്.ആര്‍.ടി.സി