പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തു നിന്ന് കെ എന്‍ സതീഷിനെ മാറ്റും

ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് തിരുവനന്തപുരം മുന്‍ കലക്ടര്‍ ബിജു പ്രഭാകരനെ മാറ്റി ഇപ്പോഴത്തെ കലക്ടര്‍ എസ് വെങ്കിടേശപതിയെ നിയമിക്കാനും തീരുമാനമായി.

പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തു നിന്ന് കെ എന്‍ സതീഷിനെ മാറ്റും

കെ എന്‍ സതീഷിനെ പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചു. തല്‍സ്ഥാനത്തേക്കു സഹകരണ സെക്രട്ടറി പി വേണുഗോപാല്‍, ഹൗസിംഗ് കമ്മീഷണര്‍ എസ് കാര്‍ത്തികേയന്‍, പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ വി രതീശന്‍ എന്നിവരുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അമികസ് ക്യുറി ഗോപാല്‍ സുബ്രഹ്മണ്യം ആവട്ടെ തമിഴ്‌നാട് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആർ കണ്ണന്‍, കേരള മുന്‍ ചീഫ് സെക്രട്ടറി നീലഗംഗാധരന്‍ എന്നിവരുടെ പേരുകളും നിര്‍ദ്ദേശിച്ചു.

ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് തിരുവനന്തപുരം മുന്‍ കലക്ടര്‍ ബിജു പ്രഭാകരനെ മാറ്റി ഇപ്പോഴത്തെ കലക്ടര്‍ എസ് വെങ്കിടേശപതിയെ നിയമിക്കാനും തീരുമാനമായി.

കെ എന്‍ സതീഷിനെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ കെ എന്‍ സതീഷിനെ പുറത്താക്കണമെന്ന് രാജകുടുംബവും ക്ഷേത്രം ട്രസ്റ്റും ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായും പക്ഷപാതമായും പെരുമാറുന്ന സതീഷ് ക്ഷേത്ര ഭരണസമിതിയെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു. സതീഷിനെ പുറത്താക്കിയ തീരുമാനത്തില്‍ സുപ്രീം കോടതിയാണ് ഔദ്യോഗിക തീരുമാനമെടുക്കുക.