രാജ്യത്താദ്യമായി സാമ്പത്തിക സംവരണം പ്രഖ്യാപിച്ച് പിണറായി സർക്കാർ

കേരളത്തിലെ അഞ്ചു ദേവസ്വം ബോർഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് വഴി നടത്തുന്ന നിയമനങ്ങളിലാണ് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

രാജ്യത്താദ്യമായി സാമ്പത്തിക സംവരണം പ്രഖ്യാപിച്ച് പിണറായി സർക്കാർ

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് പിണറായി സർക്കാർ. കേരളത്തിലെ അഞ്ചു ദേവസ്വം ബോർഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് വഴി നടത്തുന്ന നിയമനങ്ങളിലാണ് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

രാജ്യത്താദ്യമായാണ് ഒരു സർക്കാർ സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ദേവസ്വം ബോർഡ് ഒഴികെയുള്ള സർക്കാർ സർവീസുകളിൽ ഹിന്ദുക്കളൊഴികെയുള്ള വിഭാഗങ്ങൾക്കു നൽകുന്ന സംവരണമാണ് ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണത്തിനായി ഉപയോഗിക്കുക. ഹിന്ദുക്കൾ ഒഴികെയുള്ള വിഭാഗങ്ങൾക്കുള്ള 18ശതമാനം സംവരണത്തിൽ 10 ശതമാനമാണ് മുന്നോക്ക ജാതികളിലെ പിന്നാക്കക്കാർക്കായി നീക്കി വയ്ക്കുന്നത്.

ദളിതരടക്കമുള്ള മറ്റു സമുദായങ്ങളുടെ സംവരണത്തിലും വർധനയുണ്ട്. ഈഴവ സമുദായത്തിന്റെ സംവരണം 14 ശതമാനത്തില്‍ നിന്ന് 17 ശതമാനമായും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‍റെ സംവരണം 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായും വർധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.. ഈഴവർ ഒഴികെയുളള ഒബിസി സമുദായങ്ങളുടെ സംവരണം 3 ശതമാനത്തില്‍ നിന്ന് 6 ശതമാനമായും വര്‍ധിക്കും.

ജാതീയമായ പിന്നാക്കാവസ്ഥയിലുള്ള സമുദായങ്ങൾ അനുഭവിക്കുന്ന സാമൂഹ്യവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ അനീതിയെ മറികടക്കാനുള്ള ഭരണഘടനാപരമായ സംവിധാനമായാണ് ജാതി സംവരണം വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Read More >>