'യുഡിഎഫ് ഭരണകാലത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനം മുന്നോട്ടു പോയില്ല' വൈദ്യുതി മന്ത്രി

'ഭാരതത്തില്‍ നാലായിരത്തോളം ഗ്രാമങ്ങളിലും നാലര കോടി വീടുകളിലും ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച്‌ കേരളം മാതൃകയാവുന്നത്‌. ഒരുലക്ഷത്തോളം ഗുണഭോക്താക്കളെയാണ് ഈ പദ്ധതിയില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒന്നര ലക്ഷത്തിലധികം ഗുണഭോക്താക്കളെ കണ്ടെത്തി വൈദ്യുതി എത്തിക്കാനായി. ഇതില്‍ ഒന്നേകാല്‍ ലക്ഷത്തിനടുത്ത് കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവരാണ്. 32,000 കുടുംബങ്ങള്‍ പട്ടികജാതിയിലും, 17,500 കുടുംബങ്ങള്‍ പട്ടികവര്‍ഗ്ഗത്തിലും പെടുന്നു'-വൈദ്യുതി മന്ത്രി വ്യക്തമാക്കി.

യുഡിഎഫ് ഭരണകാലത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനം മുന്നോട്ടു പോയില്ല  വൈദ്യുതി മന്ത്രി

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനം മുന്നോട്ടു പോയില്ലെന്നു വൈദ്യുതിമന്ത്രി എം എം മണി. എന്നാൽ എൽ ഡി എഫ് സർക്കാർ വേണ്ട നടപടി സ്വീകരിച്ചു. ഇപ്പോൾ എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച്‌ കേരളം മാതൃകയാവുകയാണെന്നും വൈദ്യുതിമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം ഈ മാസം 29 ന് നടക്കും. കോഴിക്കോട്ട്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പ്രഖ്യാപനം നടത്തുക.

ഗ്രാമങ്ങളില്‍ ഏതെങ്കിലും രണ്ട് പബ്ലിക്ക് യൂട്ടിലിറ്റികള്‍ വൈദ്യുതീകരിക്കുകയും ആകെ വീടുകളില്‍ പത്തു ശതമാനത്തിന് വൈദ്യുതി നല്‍കുകയും ചെയ്താല്‍ സമ്പൂര്‍ണ്ണ വൈദ്യുതീകൃതമാകും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം. ഈ നിലയില്‍ കണക്കാക്കിയാല്‍ കേരളം എത്രയോ നേരത്തെ തന്നെ സമ്പൂര്‍ണ്ണ വൈദ്യുതീകൃതമാണ്. പക്ഷെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ദൗത്യമാണ് എൽ ഡി എഫ് സർക്കാർ ഏറ്റെടുത്തത്. ഇതോടൊപ്പം എല്ലാ അംഗനവാടികളിലും വൈദ്യുതി എത്തിക്കാനും സാധിച്ചുവെന്നു എം എം മണി പറഞ്ഞു.

'ഭാരതത്തില്‍ നാലായിരത്തോളം ഗ്രാമങ്ങളിലും നാലര കോടി വീടുകളിലും ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച്‌ കേരളം മാതൃകയാവുന്നത്‌. ഒരുലക്ഷത്തോളം ഗുണഭോക്താക്കളെയാണ് ഈ പദ്ധതിയില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒന്നര ലക്ഷത്തിലധികം ഗുണഭോക്താക്കളെ കണ്ടെത്തി വൈദ്യുതി എത്തിക്കാനായി. ഇതില്‍ ഒന്നേകാല്‍ ലക്ഷത്തിനടുത്ത് കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവരാണ്. 32,000 കുടുംബങ്ങള്‍ പട്ടികജാതിയിലും, 17,500 കുടുംബങ്ങള്‍ പട്ടികവര്‍ഗ്ഗത്തിലും പെടുന്നു'-വൈദ്യുതി മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി 65 കി.മീ 11 കെ.വി ഓവര്‍ഹെഡ്‌ ലൈനുകളും 40 കി.മീ 11 കെ.വി ഭൂഗര്‍ഭകേബിളുകളും 3040 കി.മീ എല്‍.റ്റി ഓവര്‍ഹെഡ്‌ ലൈനുകളും 39 കി.മീ എല്‍.റ്റി ഭൂഗര്‍ഭകേബിളുകളും 21 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചിട്ടുണ്ട്‌. ഇതില്‍ ഇടമലക്കുടി, ആര്യനാട്‌, റോസ്‌മല, കുറത്തിക്കുടി, ചുള്ളിക്കാട്, അരേക്കാപ്പ്‌ തുടങ്ങി വനപ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാനായത് ഈ പദ്ധതിയുടെ എടുത്ത് പറയേണ്ടുന്ന നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

174 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയില്‍ 127 എം.എല്‍.എ മാരുടെ വികസന ഫണ്ടില്‍ നിന്ന് 37.34 കോടി രൂപ ലഭ്യമാക്കി. പട്ടികജാതി വകുപ്പില്‍ നിന്ന്‌ 11.78 കോടി രൂപയും പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്ന്‌ 11.5 കോടി രൂപയും ലഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 11.78 കോടി രൂപ ലഭ്യമാക്കുന്നതിനായുള്ള ഉറപ്പ്‌ ലഭിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതിയായ DDUGJY നടപ്പാക്കിവരുന്ന പ്രദേശങ്ങളില്‍ പ്രസ്തുത ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി എം എം മണി വ്യക്തമാക്കി.