ശാസ്താംകോട്ടയിൽ പാളത്തിൽ പരിശോധന നടത്തവെ ട്രോളിയെ കേരളാ എക്സ്പ്രസ് ഇടിച്ചിട്ടു; ട്രെയിൻ ​ഗതാ​ഗതം വൈകുന്നു

തിരുവനന്തപുരത്തു നിന്നും ന്യൂ ഡെൽഹിയിലേക്കു പോവുകയായിരുന്ന കേരളാ എക്സ്പ്രസാണ് ട്രോളിയിൽ ഇടിച്ചത്. ശാസ്താംകോട്ടയ്ക്കും മൺറോതുരുത്തിനും ഇടയ്ക്കാണ് റെയിൽവേ അധികൃതരുടെ ​ഗുരുതര വീഴ്ച അരങ്ങേറിയത്. ട്രെയിൻ അടുത്തുവരുന്നതു കണ്ടതോടെ ട്രോളിയിൽ ഉണ്ടായിരുന്ന നാല് ഉദ്യോ​ഗസ്ഥർ ഇറങ്ങിയോടി. അതിനാൽ വൻ അപകടം ഒഴിവായി.

ശാസ്താംകോട്ടയിൽ പാളത്തിൽ പരിശോധന നടത്തവെ ട്രോളിയെ കേരളാ എക്സ്പ്രസ് ഇടിച്ചിട്ടു; ട്രെയിൻ ​ഗതാ​ഗതം വൈകുന്നു

കൊല്ലം ശാസ്താംകോട്ടയിൽ പാളത്തിൽ പരിശോധന നടത്തുകയായിരുന്ന ട്രോളിയുമായി ട്രെയിൻ കൂട്ടിയിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ന്യൂ ഡെൽഹിയിലേക്കു പോവുകയായിരുന്ന കേരളാ എക്സ്പ്രസാണ് ട്രോളിയിൽ ഇടിച്ചത്. ശാസ്താംകോട്ടയ്ക്കും മൺറോതുരുത്തിനും ഇടയ്ക്കാണ് റെയിൽവേ അധികൃതരുടെ ​ഗുരുതര വീഴ്ച അരങ്ങേറിയത്.

ട്രെയിൻ അടുത്തുവരുന്നതു കണ്ടതോടെ ട്രോളിയിൽ ഉണ്ടായിരുന്ന നാല് ഉദ്യോ​ഗസ്ഥർ ഇറങ്ങിയോടി. അതിനാൽ വൻ അപകടം ഒഴിവായി. ഇവർ പരിശോധന നടത്തിയിരുന്ന അതേ ട്രാക്കിലൂടെയാണ് ട്രെയിൻ കടന്നുവന്നത്. ട്രോളിയെ കണ്ടപ്പോൾ വേ​ഗത കുറച്ച് അപകടം ഒഴിവാക്കാൻ നോക്കിയെങ്കിലും ട്രെയിൻ നിയന്ത്രിക്കാനായില്ല.

ട്രോളിയെ ഇടിച്ചതോടെ എഞ്ചിനു കേടുപാട് സംഭവിച്ച കേരളാ എക്സ്പ്രസ് രണ്ടരമണിക്കൂറോളം സ്റ്റേഷനിൽ പിടിച്ചിട്ടു. തുടർന്ന് കായംകുളത്തുനിന്ന് പുതിയ എഞ്ചിൻ കൊണ്ടുവന്ന് ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്.

അപകടത്തെ തുടര്‍ന്ന് കൊല്ലത്തു നിന്ന് വടക്കുഭാഗത്തേക്കുള്ള ട്രെയിനുകള്‍ എല്ലാം വൈകിയാണ് ഓടുന്നത്. കൊച്ചുവേളി- യെശ്വന്ത്പൂർ എക്സ്പ്രസ് (16562), കന്യാകുമാരി- ബെം​ഗളുരു ഐലൻഡ് എക്സ്പ്രസ് (16525), തിരുവനന്തപുരം -ചെന്നൈ മെയിൽ (12624) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നവയിൽപ്പെടും.