ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്; പുതുതായി ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് പിന്‍വലിച്ചു

കയറ്റത്തില്‍ നിര്‍ത്തിയ ശേഷം പിന്നോട്ട് ഉരുളാതെ വാഹനം മുന്നോട്ട് എടുക്കുക, പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക, എന്നിവയാണ് ഒഴിവാക്കിയത്. ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പരീക്ഷണങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പിന്‍വലിച്ചത്

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്; പുതുതായി ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് പിന്‍വലിച്ചു

ഡ്രൈവിംഗ് ലൈസന്‍സ് ഡ്രൈവിംഗ് ലൈസന്‍സിനായി ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് പിന്‍വലിച്ചു. ടെസ്റ്റിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ചില പരീക്ഷണങ്ങളാണ് പിന്‍വലിച്ചിരിക്കുന്നത്. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

കയറ്റത്തില്‍ നിര്‍ത്തിയ ശേഷം പിന്നോട്ട് ഉരുളാതെ വാഹനം മുന്നോട്ട് എടുക്കുക, പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക, എന്നിവയാണ് ഒഴിവാക്കിയത്. ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പരീക്ഷണങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പിന്‍വലിച്ചത്.

പരിഷ്‌ക്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് തിങ്കളാഴ്ച മുതലാണ് നടപ്പിലാക്കുന്നത്. ട്രാക്ക് വേര്‍തിരിക്കുന്നതിനുള്ള കമ്പികളുടെ നീളം 75 സെന്റീമീറ്ററായി കുറച്ചിട്ടുണ്ട്. ട്രാക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ കമ്പികള്‍, കുറ്റികള്‍, റിബണ്‍ എന്നിവ ഉപയോഗിക്കുന്നതിനും പുതയ രീതിയില്‍ വിലക്കുണ്ട്.