കേരള ദളിത് മഹിള ഫെഡറേഷൻ പ്രസിഡണ്ട് മഞ്ജു ശബരിമലയിൽ ദർശനം നടത്തി

ഇന്നലെ രാവിലെയാണ് മഞ്ജു ശബരിമലയിൽ ദർശനം നടത്തിയത്. വീഡിയോ നാരദ ന്യൂസ് പുറത്ത് വിടുന്നു

കേരള ദളിത് മഹിള ഫെഡറേഷൻ പ്രസിഡണ്ട് മഞ്ജു  ശബരിമലയിൽ ദർശനം നടത്തി

നാരദ എക്‌സ്‌ക്ലൂസീവ്

കേരള ദളിത് മഹിള ഫെഡറേഷൻ പ്രസിഡൻറ് മഞ്ജു ശബരിമലയിൽ പ്രവേശിച്ചു . ഇന്നലെ രാവിലെയാണ് മഞ്ജു ശബരിമലയിൽ ദർശനം നടത്തിയത്.

2018 ഒക്ടോബർ 20ന് ശബരിമലയിൽ കയറാൻ ശ്രമിച്ചെങ്കിലും ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിലും സംഘപരിവാർ കലാപകാരികളുടെ ഭീഷണിയെത്തുടർന്നും പോലീസ് തിരിച്ചയക്കുക യായിരുന്നു. 38 വയസ്സുകാരിയായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്.മുൻപ് ജില്ലാപഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മഞ്ജു ദീർഘകാലമായി കേരള ദളിത് ഫെഡറേഷൻ കേരള ദളിത് മഹിള ഫെഡറേഷന്റെയും സജീവ പ്രവർത്തകയാണ്.ശബരിമല കയറാൻ ശ്രമിച്ചതിന് മഞ്ജുവിനെ വീടിനുനേരെ ആക്രമണം ഉണ്ടായിരുന്നു.