അവകാശപ്പെട്ടതിൽക്കൂടുതൽ ഭൂമി ടാറ്റായുടെ കൈവശമുണ്ടെങ്കിൽ തിരിച്ചുപിടിക്കുക തന്നെ വേണമെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മായിൽ

സർക്കാർ ഭൂമി ടാറ്റായുടെ കൈവശമില്ലെന്ന വാദവും നിലനിൽക്കുന്നുണ്ട്. എന്നാൽ ജനങ്ങൾ അത് വിശ്വസിക്കുന്നില്ലെന്നും ഇസ്മായിൽ വ്യക്തമാക്കി. നിയമസഭാ സമിതി തെളിവെടുപ്പ് നടത്തുകയും തുടർന്ന് ചില സർവേകൾ നടത്തുകയും ചെയ്തിരുന്നുവെങ്കിലും ടാറ്റായുടെ കൈവശമുള്ള ഭൂമി സംബന്ധിച്ച് അവ്യക്തത തുടരുന്നതായും കെ ഇ ഇസ്മായിൽ നാരദാ ന്യൂസിനോട് പറഞ്ഞു.

അവകാശപ്പെട്ടതിൽക്കൂടുതൽ ഭൂമി ടാറ്റായുടെ കൈവശമുണ്ടെങ്കിൽ തിരിച്ചുപിടിക്കുക തന്നെ വേണമെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മായിൽ

അവകാശപ്പെട്ടതിൽ കൂടുതൽ ഭൂമി മൂന്നാറിൽ ടാറ്റായുടെ കൈവശമുണ്ടെങ്കിൽ തിരിച്ചു പിടിക്കുക തന്നെ വേണമെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മായിൽ. നേരത്തെ മൂന്നാറിൽ നിയമസഭാ സമിതി തെളിവെടുപ്പ് നടത്തുകയും തുടർന്ന് ചില സർവേകൾ നടത്തുകയും ചെയ്തിരുന്നുവെങ്കിലും ടാറ്റായുടെ കൈവശമുള്ള ഭൂമി സംബന്ധിച്ച് അവ്യക്തത തുടരുന്നതായും കെ ഇ ഇസ്മായിൽ നാരദാ ന്യൂസിനോട് പറഞ്ഞു. സർക്കാർ ഭൂമി ടാറ്റായുടെ കൈവശമില്ലെന്ന വാദവും നിലനിൽക്കുന്നുണ്ട്. എന്നാൽ ജനങ്ങൾ അത് വിശ്വസിക്കുന്നില്ലെന്നും ഇസ്മായിൽ വ്യക്തമാക്കി.

മൂന്നാറിലെ പല ഭൂമിയും എസ്റ്റേറ്റുകളല്ല. ഇത് മറ്റുപല ആവശ്യങ്ങൾക്കുമായി അനധികൃതമായാണ് ഉപയോഗിക്കുന്നത്. ആത്തരം ഭൂമികൾ കണ്ടെത്തുന്ന മുറയ്ക്ക് സർക്കാരിന്റേതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇസ്മായിൽ പറഞ്ഞു. വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്ത് കയ്യേറ്റം ഒഴിപ്പിക്കാൻ കുറെ ശ്രമം നടന്നു. പിന്നീട് യുഡിഎഫിന്റെ കാലത്ത് ഒരു ശ്രമവുമുണ്ടായില്ല. ഇപ്പോൾ ആ ശ്രമം വീണ്ടും തുടരുകയാണെന്നും ഇസ്മായിൽ വ്യക്തമാക്കി.

മൂന്നാറിലെ പട്ടയവിതരണം കാര്യക്ഷമമല്ലെന്നും ഇസ്മായിൽ അഭിപ്രായപ്പെട്ടു. വലിയ മാമാങ്കം നടത്തി പട്ടയവിതരണം നടത്തുക മാത്രമാണ് ചെയ്യുന്നത്. ഓരോരുത്തർക്കും നൽകുന്ന ഭൂമി ഏതാണെന്നു ആരും ചൂണ്ടിക്കാണിക്കുന്നില്ല. ഇവർക്ക് ഭൂമി ലഭിക്കാനായി പിന്നീട് സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥാനുള്ളതെന്നും ഇസ്മായിൽ കുറ്റപ്പെടുത്തി.

ടാറ്റായുടെ കൈവശം അനധികൃത ഭൂമിയുണ്ടെങ്കിൽ അത് പിടിച്ചെടുക്കണം എന്നത് തന്നെയാണ് ഇടതുപക്ഷത്തിന്റെയും സർക്കാരിന്റെയും നയമെന്നും ഇസ്മായിൽ നാരദാ ന്യൂസിനോട് വ്യക്തമാക്കി.