കാറിനു സൈഡ് കൊടുത്തില്ല: യുവാവിനെ മർദ്ദിച്ച് ഗണേശ് കുമാർ എം‌എൽ‌എ

അമ്മയുടെ മുന്നിൽ വച്ചാണ് യുവാവിനെ മർദ്ദിച്ചത്.

കാറിനു സൈഡ് കൊടുത്തില്ല: യുവാവിനെ മർദ്ദിച്ച് ഗണേശ് കുമാർ എം‌എൽ‌എ

കെബി ഗണേശ് കുമാറും ഡ്രൈവറും യുവാവിനെ മർദ്ദിച്ചതായി പരാതി. അനന്തകൃഷ്ണൻ എന്ന ഇരുപത്തിരണ്ടുകാരനാണ് എം‌എൽ‌എയുടെ മർദ്ദനമേറ്റത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചതെന്നാണ് യുവാവിന്റെ പരാതി.

അമ്മയുടെ മുന്നിൽ വച്ചാണ് യുവാവിനെ മർദ്ദിച്ചത്. മർദ്ദനമേറ്റ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം.

അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎൽഎ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മർദ്ദിച്ചു.

Read More >>