ഐഎഫ്എഫ്കെക്ക് ബദലായി കാഴ്ച ഫിലിം ഫെസ്റ്റിവൽ

13 സിനിമകളാണ് ഈ ബദൽ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുക.

ഐഎഫ്എഫ്കെക്ക് ബദലായി കാഴ്ച ഫിലിം ഫെസ്റ്റിവൽ

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കു ബദലായി കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവൽ (കിഫ്) സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വഴുതക്കാട് ലെനിൻ ബാലവാടിയിൽ വച്ചു ഡിസംബർ 8 മുതൽ 11 വരെ കിഫ് നടക്കും. പ്രമുഖ സംവിധായകൻ സനൽ കുമാറിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട കാഴ്ച ഫിലിം സൊസൈറ്റിയാണ് ഈ മേള രൂപകൽപ്പന ചെയ്തിരിക്കുന്നത്.തിരുവനന്തപുരത്തെ മേള പോലുള്ള മിക്ക ചലച്ചിത്ര മേളകളും സർക്കാർ അല്ലെങ്കിൽ കോർപറേറ്റുകളുടെ സഹായത്തോടെ നടത്തുന്നതാണെന്ന് കിഫിൻ്റെ സംഘാടകർ ആരോപിക്കുന്നു. കേരളത്തിലെ ചലച്ചിത്ര മേള രാഷ്ട്രീയക്കാരെയും സർക്കാരിനെയും ഉദ്ധരിക്കാനുള്ളതാണ്. അല്ലാതെ സിനിമയെ പ്രോത്സാഹിപ്പിക്കാനല്ല. രാഷ്ട്രീയത്തിന്റെയും കോർപറേറ്റുകളുടെയും ഇടയിൽ നിൽക്കുന്ന മേളകൾ വളരെ അപൂർവമാണ്. അത്തരം ഇടങ്ങൾ നമുക്ക് വളരെയധികം വേണമെന്നും കാരണം സ്വാതന്ത്രം എന്നത് ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാതിരിക്കാനും കൂടിയുള്ള സ്വാതന്ത്രമാണെന്നും സനൽ കുമാർ പറഞ്ഞു.

ഗോവ ചലച്ചിത്ര മേള ഉൾപ്പെടെയുള്ള നമ്മുടെ സാംസ്കാരിക മേഖലയിലെ ഔദ്യോഗിക സ്ഥാപനങ്ങളിലെ ജനാധിപത്യ സ്വഭാവം നഷ്ടപെട്ടിട്ടുണ്ടെന്നും അത്തരം അവസരത്തിൽ എഴുത്തുകാരും, സാംസ്കാരിക ചലച്ചിത്ര പ്രവർത്തകരും അവരവരുടെ മേഖലയിൽ ബദൽ സംവിധാനം ഉണ്ടാക്കുകയെ നിവൃത്തിയുള്ളൂവെന്നും സംഘാടകനായ ജോണി പറഞ്ഞു.

13 സിനിമകളാണ് ഈ മേളയിൽ പ്രദർശിപ്പിക്കുന്നത്.

കിഫ് ഒരു സ്വതന്ത്ര ചലച്ചിത്ര മേളയാണെന്ന് സംവിധായകനും മേളയുടെ വക്താവുമായ ജിജു ആന്റണി പറഞ്ഞു.

Read More >>