മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രതികൾക്കെതിരെ വർഗീയവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയതെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി

ഐപിസി 153(എ) വകുപ്പ് പ്രകാരം വർഗീയവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം, ഐപിസി 302 പ്രകാരം കൊലക്കുറ്റം,ഐപിസി 201 പ്രകാരം തെറ്റിധാരണ പരത്തൽ, തെളിവ് നശിപ്പിക്കൽ, സംഘടിത കുറ്റകൃത്യം ചെയ്യൽ എന്നീ വകുപ്പുകൾക്കാണ് പ്രതികൾക്ക് നേരെ ചുമത്തിയിരിക്കുന്നത്.

മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രതികൾക്കെതിരെ വർഗീയവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയതെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി

കാസർഗോട്ടെ മദ്രസാ അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു ആർഎസ്എസ് പ്രവർത്തകർക്ക് നേരെ വർഗീയവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയെന്നതുൾപ്പെടെ നാല് വകുപ്പുകൾ ചുമത്തി.

ഒന്നാം പ്രതി കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു, രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍, മൂന്നാം പ്രതി കേളുഗുഡെ ഗംഗൈയിലെ അഖിലേഷ് എന്ന അഖില്‍ എന്നിവർക്കെതിരെയാണ് ഐപിസി 153(എ) വകുപ്പ് പ്രകാരം വർഗീയവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം, ഐപിസി 302 പ്രകാരം കൊലക്കുറ്റം,ഐപിസി 201 പ്രകാരം തെറ്റിധാരണ പരത്തൽ, തെളിവ് നശിപ്പിക്കൽ, സംഘടിത കുറ്റകൃത്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയത്.

കൊല നടന്ന സ്ഥലത്ത് പ്രതികളെ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് വഹാബി കണ്ടിരുന്നു. അതുകൊണ്ട് തന്നെ തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ പ്രതികളെ മുഖംമൂടി അണിയിച്ചാണ് കോടതിയിലെത്തിച്ചത്. കാസർഗോഡ് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനാണ് തെളിവെടുപ്പിനായും പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും.