കേരളാതിർത്തിയോട് ചേർന്ന് കർണാടകത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫിസിനകത്ത് വെട്ടിക്കൊന്നു; പ്രതികൾക്കായി മഞ്ചേശ്വരത്ത് കനത്ത പരിശോധന

രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ മുഖം മൂടി സംഘം ഓഫീസിനകത്തേക്ക് ഇരച്ചു കയറുകയും ജലീലിനെ തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു. ഈ സമയം പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. അക്രമിസംഘം രക്ഷപെട്ട ശേഷം ജലീലിനെ ദേർളക്കട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കേരളാതിർത്തിയോട് ചേർന്ന് കർണാടകത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫിസിനകത്ത് വെട്ടിക്കൊന്നു; പ്രതികൾക്കായി മഞ്ചേശ്വരത്ത് കനത്ത പരിശോധന

കേരളാതിർത്തിയോടു ചേർന്നുകിടക്കുന്ന കർണാടകയിലെ കറുവാപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പഞ്ചായത്ത് ഓഫിസിനകത്ത് വെട്ടിക്കൊന്നു. ബൈക്കിലെത്തിയ മുഖം മൂടി സംഘമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ഉച്ചയോടടുത്ത് രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ മുഖം മൂടി സംഘം ഓഫീസിനകത്തേക്ക് ഇരച്ചു കയറുകയും ജലീലിനെ തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു. ഈ സമയം പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. അക്രമിസംഘം രക്ഷപെട്ട ശേഷം ജലീലിനെ ദേർളക്കട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കറുവാപ്പാടിയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ഉസ്മാൻ ഹാജിയുടെ മകനാണ് യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ അബ്ദുൾ ജലീൽ.


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കർണാടക പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. പ്രതികൾ മഞ്ചേശ്വരം ബായാർ ഭാഗത്തേക്ക് കടക്കാനിടയുണ്ടെന്ന സൂചനയെത്തുടർന്ന് കേരളാ പോലീസും അതിർത്തിയിൽ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.

കുമ്പള സിഐയുടെയും മഞ്ചേശ്വരം എസ്‌ഐയുടെയും നേതൃത്വത്തിൽ കേരളാ പൊലീസ് അതിർത്തിപ്രദേശങ്ങളിൽ കനത്ത പരിശോധന നടത്തുന്നുണ്ട്. ബായാറിലെ കേരളാതിർത്തിയിൽ നിന്നും നാല് കിലോമീറ്റർ മാത്രം ദൂരത്തിലാണ് കൃത്യം നടന്ന പഞ്ചായത്ത് ഓഫിസ്‌.