പത്ത് വയസ്സില്‍ താഴെയുള്ള പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ.

ചാക്കാട് മദ്രസയിലെത്തിയ പത്ത് വയസ്സില്‍ താഴെയുള്ള 4 പെണ്‍കുട്ടികളെ മദ്രസ്സ അധ്യാപകന്‍ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. സംഭവം കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളോടു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

പത്ത് വയസ്സില്‍ താഴെയുള്ള പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ. വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. എട്ടും പതിനൊന്നും വയസുള്ള പെൺകുട്ടികളെ ഈ മദ്രസാ അധ്യാപകൻ പീഡിപ്പിച്ചുവെന്ന അമ്മാരുടെ പരാതിയിന്മേലാണ് മുഴക്കുന്ന് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്

കഴിഞ്ഞ ഞായറാഴ്ച മതപഠനത്തിനായി ചാക്കാട് മദ്രസയിലെത്തിയ പത്ത് വയസ്സില്‍ താഴെയുള്ള 4 പെണ്‍കുട്ടികളെ മദ്രസ്സ അധ്യാപകന്‍ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. സംഭവം കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളോടു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് മുഹമ്മദ് റാഫി ചാക്കാട് മദ്രസയില്‍ അധ്യാപകനായി എത്തിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനിതാ പൊലീസ് പെണ്‍ക്കുട്ടികളില്‍ നിന്നു മൊഴിയെടുത്ത ശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഈ മദ്രസയിലെ മറ്റു കുട്ടികള്‍ക്കും സമാനമായ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് തുടരന്വേഷിക്കും.

പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Read More >>