ആണും പെണ്ണും ഒരുമിച്ചിരിക്കരുത്:ഡോണ്‍ബോസ്‌കോ കോളേജില്‍ സദാചാര ഗുണ്ടായിസം മാനേജ്മെന്റ് വകയും; പ്രതികരിച്ച വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദിക്കാന്‍ ശ്രമിച്ചു

പരീക്ഷയ്ക്ക് ആവശ്യമായ ചില പേപ്പറുകൾ പ്രിന്റ്ഔട്ട് എടുക്കാനായി കോളേജ് ഗേറ്റിനു സമീപത്തുള്ള കടയ്ക്ക് മുന്നിൽ നിന്നിരുന്ന വിദ്യാർത്ഥികളെ ആണും പെണ്ണും ഒരുമിച്ച് നിൽക്കരുത് എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഒരു കൂട്ടം കഴിഞ്ഞ ദിവസം ആക്രമിച്ചത്. ഇതിന്റെ തുടർച്ചയെന്നോണമാണ് കോളേജിനകത്ത് സദാചാര നിയമങ്ങൾ കർശനമാക്കിയത്. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെയാണ് പ്രിൻസിപ്പൽ ഓഫിസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തത്.

ആണും പെണ്ണും ഒരുമിച്ചിരിക്കരുത്:ഡോണ്‍ബോസ്‌കോ കോളേജില്‍ സദാചാര ഗുണ്ടായിസം മാനേജ്മെന്റ് വകയും; പ്രതികരിച്ച വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദിക്കാന്‍ ശ്രമിച്ചു

കണ്ണൂർ അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിന് മുന്നിൽ വിദ്യാർത്ഥികളെ സദാചാര ഗുണ്ടാ സംഘം ആക്രമിച്ച സംഭവത്തിനു പിന്നാലെ കോളേജിനകത്ത് സദാചാര നിയമങ്ങൾ കർശനമാക്കി കോളേജ് അധികൃതർ. ഇതിനെ ചോദ്യം ചെയ്ത വിദ്യാർത്ഥിയെ പ്രിൻസിപ്പൽ ഓഫിസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിച്ചതായും വെളിപ്പെടുത്തൽ.

പരീക്ഷയ്ക്ക് ആവശ്യമായ ചില പേപ്പറുകൾ പ്രിന്റ്ഔട്ട് എടുക്കാനായി കോളേജ് ഗേറ്റിനു സമീപത്തുള്ള കടയ്ക്ക് മുന്നിൽ നിന്നിരുന്ന വിദ്യാർത്ഥികളെ ആണും പെണ്ണും ഒരുമിച്ച് നിൽക്കരുത് എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഒരു കൂട്ടം കഴിഞ്ഞ ദിവസം ആക്രമിച്ചത്. ഇതിന്റെ തുടർച്ചയെന്നോണമാണ് കോളേജിനകത്ത് സദാചാര നിയമങ്ങൾ കർശനമാക്കിയത് എന്നാണു വിദ്യാർത്ഥികൾ പറയുന്നത്. ക്യാമ്പസിനകത്ത് ആണും പെണ്ണും ഒരുമിച്ചിരിക്കരുത്‌ എന്നാണു കോളേജ് അധികൃതരുടെ കല്പന.

മാനേജ്‌മെന്റ് നിലപാടിനെ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ അനുഭവങ്ങൾ കോളേജിലെ ബി എസ് ഡബ്ള്യു വിദ്യാർത്ഥി മിജോ മാത്യു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം പ്രിൻസിപ്പൽ 'ഭാവി എന്താകുമെന്ന് കാണിച്ചുതരാം' എന്ന് ഭീഷണിപ്പെടുത്തിയതായും മർദിക്കാൻ ശ്രമിച്ചതായും പറയുന്ന മിജോ മാത്യു തുറന്നുപറയാൻ ആളുകൾ ഉള്ളത് കൊണ്ട് മാത്രമാണ് മറ്റൊരു ജിഷ്ണു ഉണ്ടാകാത്തത് എന്നും പറഞ്ഞു വെക്കുന്നുണ്ട്.


കോളേജിന് മുന്നിൽ നടന്ന സദാചാര അക്രമത്തിനെതിരെ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതുൾപ്പെടെയാണ് മാനേജ്‌മെന്റിനെ പ്രകോപിതനാക്കിയത്. പെൺകുട്ടിയെ അടക്കം മുടിക്കുകുത്തിപ്പിടിച്ച് ആക്രമിച്ച സദാചാര ഗുണ്ടായിസത്തിനെതിരെ വ്യാപകപ്രതിഷേധം ഉയരാൻ തുടങ്ങിയിട്ടുണ്ട്. അക്രമം നടന്നപ്പോൾ സ്ഥലത്തെത്തിയ കരിക്കോട്ടക്കരി പൊലീസ് പരീക്ഷാ സമയത്ത് മൊഴി നൽകാൻ വരുന്നതൊക്കെ പ്രയാസമാവുമെന്നു വിദ്യാർത്ഥികളെ പരാതി നൽകുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തി, മദ്യപിച്ചതിനു കേസെടുത്തോളാം എന്നറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉടൻ തന്നെ പ്രതികളെ മോചിപ്പിച്ച പൊലീസ്, ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന നിലപാടിലാണ് ഇപ്പോൾ പൊലീസ്.പൊലീസ് എത്തിയപ്പോൾ വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ആദ്യം കേസെടുക്കണമെന്നും പിന്നെ പൊലീസിനൊപ്പം ചേർന്ന് പരാതി നൽകേണ്ടെന്ന് സാരോപദേശം നൽകാനും പ്രിൻസിപ്പലും മറ്റു അധ്യാപകരും ഉണ്ടായിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു. ഇത് ഒത്തുകളിയാണെന്ന ആരോപണവും വിദ്യാർത്ഥികൾ ഇപ്പോൾ ഉയർത്തുന്നുണ്ട്‌.

Read More >>