ഭര്‍ത്താവ് ജീവിച്ചുമരിച്ച വീട്ടില്‍ത്തന്നെ തനിക്കും മരിക്കണം; ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൈയടക്കി വച്ചിരിക്കുന്ന വീടു വിട്ടുകിട്ടാന്‍ സഹായമഭ്യര്‍ത്ഥിച്ചു വൃദ്ധ

ഭയംകൊണ്ടാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാത്തതെന്നാണ് ഇവര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ നടന്ന കമ്മിഷന്റെ സിറ്റിങ്ങിലാണ് ഇന്ദിര ഈ വിഷയമുന്നയിച്ച് എത്തിയത്...

ഭര്‍ത്താവ് ജീവിച്ചുമരിച്ച വീട്ടില്‍ത്തന്നെ തനിക്കും മരിക്കണം; ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൈയടക്കി വച്ചിരിക്കുന്ന വീടു വിട്ടുകിട്ടാന്‍ സഹായമഭ്യര്‍ത്ഥിച്ചു വൃദ്ധ

ബിജെപിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന ആവശ്യവുമായി കെട്ടിട ഉടമ യായ വൃദ്ധ വനിതാ കമ്മീഷനെ സമീപിച്ചു. ഒരുവര്‍ഷത്തിലേറെയായി വാടകപോലും നല്‍കാതെയാണ് തന്റെ വീട്ടില്‍ ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ വനിതാ കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നു.

കണ്ണൂര്‍ കാനത്തൂര്‍ വാര്‍ഡില്‍ പരേതനായ പൂത്തുള്ളില്‍ വിജയന്റെ ഭാര്യ 83 വയസ്സുള്ള ഇന്ദിരയാണ് സ്വന്തം കെട്ടിടം ഒഴിപ്പിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. പത്തുവര്‍ഷം മുമ്പ് ഭര്‍ത്ാവ് മരിച്ചതോടെ ഇന്ദിര വിദേശത്തുള്ള മകനൊപ്പമായിരുന്നു താമസം. ഈ സമയം ഇവര്‍ താമസിച്ചിരുന്ന വീട് പരിചയക്കാരനായ ഒരാള്‍ക്ക് വാടകയ്ക്കു നല്‍കിയിരുന്നു. ഇയാള്‍ ബിജെപി ഓഫീസിനായി മറിച്ചു നല്‍കുകയായിരുന്നുവെന്നാണ് ഇന്ദിര പരാതി ഉന്നയിച്ചിരിക്കുന്നത്.

ഭര്‍ത്താവ് ജീവിച്ചുമരിച്ച വീട്ടില്‍ത്തന്നെ തനിക്കും മരിക്കണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ തിരിച്ചു നാട്ടിലെത്തുകയും താമസിക്കാന്‍ വീട് ആവശ്യപ്പെടുകയുമായിരുന്നു. കട്ടിടം കിട്ടുന്നതുവരെ തല്‍ക്കാലം തുടരാന്‍ സമ്മതിക്കണമെന്നാണ് ബിജെപി നേതാക്കള്‍ അപ്പോള്‍ പറഞ്ഞത്. അതു താന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടാകുന്നില്ല- ഇന്ദിര പറയുന്നു.

ഇതിനിടയില്‍ നിരവധി തവണ ഇന്ദിരയും മറ്റു ബന്ധുക്കളും ബിജെപ. നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും പലതും പറഞ്ഞ് മടക്കുകയായിരുന്നുവെന്നും ഇന്ദിര കമ്മീഷനോടു പറഞ്ഞു. സംഭവത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് ഉള്‍പ്പെടെ ഫോണില്‍ ബന്ധപ്പെട്ട് വീട് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. ഇപ്പോള്‍ വാടകയ്ക്കു ഫ്‌ളാറ്റ് എടുത്താണ് ഇന്ദിര താമസിക്കുന്നത്.

ഭയംകൊണ്ടാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാത്തതെന്നാണ് ഇവര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ നടന്ന കമ്മിഷന്റെ സിറ്റിങ്ങിലാണ് ഇന്ദിര ഈ വിഷയമുന്നയിച്ച് എത്തിയത്. ഇന്ദിരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീട് വാടകയ്ക്കു നല്‍കിയ വ്യക്തിക്ക് കമ്മിഷന്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു സിറ്റിങ്ങിലും അദ്ദേഹം എത്തിയിട്ടുണ്ടായിരുന്നില്ല.

Story by