കണ്ണൂരിലെ വിഡ്ഢിക്കശാപ്പ്: കടുത്ത നടപടിക്കൊരുങ്ങി ദേശീയ നേതൃത്വം; റിജിൽ മാക്കുറ്റിയെ പുറത്താക്കിയേക്കും

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പശുവിനെ കൊല്ലുന്നു എന്ന തരത്തിൽ ദൃശ്യങ്ങൾ സംഘപരിവാർ ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം അമർഷത്തിലാണ്. പശു രാഷ്ട്രീയം ശക്തമായ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിനെതിരായ വികാരം സൃഷ്ടിക്കാൻ കശാപ്പ് സംഭവം കാരണമായേക്കും എന്നതിനാൽ കടുത്ത നടപടി വേണം എന്ന അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളത്.

കണ്ണൂരിലെ വിഡ്ഢിക്കശാപ്പ്: കടുത്ത നടപടിക്കൊരുങ്ങി ദേശീയ നേതൃത്വം; റിജിൽ മാക്കുറ്റിയെ പുറത്താക്കിയേക്കും

കണ്ണൂരിൽ പൊതുനിരത്തിൽ വച്ച് മാടിനെ പരസ്യമായി കശാപ്പ് ചെയ്ത സംഭവത്തിൽ മുൻ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റുമായ റിജിൽ മാക്കുറ്റിയെ സംഘടനയിൽ നിന്നും പുറത്താക്കിയേക്കും. സംഭവത്തെ കടുത്ത ഭാഷയിൽ തള്ളിപ്പറഞ്ഞുകൊണ്ടു രാഹുൽ ഗാന്ധി രംഗത്തെത്തിയതിനു പിന്നാലെയാണ് ശക്തമായ നടപടിയെടുക്കാൻ നേതൃത്വം ആലോചിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പശുവിനെ കൊല്ലുന്നു എന്ന തരത്തിൽ ദൃശ്യങ്ങൾ സംഘപരിവാർ ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം അമർഷത്തിലാണ്. പശു രാഷ്ട്രീയം ശക്തമായ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിനെതിരായ വികാരം സൃഷ്ടിക്കാൻ കശാപ്പ് സംഭവം കാരണമായേക്കും എന്നതിനാൽ കടുത്ത നടപടി വേണം എന്ന അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളത്.

കണ്ണൂരിലെ പരസ്യ കശാപ്പിനെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. കേരളമൊട്ടാകെ ഇതുപോലുള്ള സമര രീതികള്‍ വ്യപിപ്പിക്കുമെന്നും കശാപ്പ് നിരോധന നിയമത്തിനെതിരെയുള്ള സ്വാഭാവികമായ പ്രതികരണമാണ് കണ്ണൂരിലേതെന്നുമാണ് ഹസന്‍ വ്യക്തമാക്കിയത്. എന്നാല്‍ രാഹുൽ ഗാന്ധി തന്നെ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെ സംസ്ഥാന നേതൃത്വവും വെട്ടിലായി.