വിശക്കുന്നവർക്ക് ഭക്ഷണവുമായി കണ്ണൂർ സെൻട്രൽ ജയിൽ

ജയില്‍വകുപ്പ് ആവിഷ്‌കരിച്ച 'ഷെയര്‍മീല്‍' പദ്ധതി ചൊവ്വാഴ്ച ജയില്‍ ഡിജിപി ഋഷി രാജ് സിംഗ് ഉദ്‌ഘാടനം ചെയ്തു.

വിശക്കുന്നവർക്ക് ഭക്ഷണവുമായി കണ്ണൂർ സെൻട്രൽ ജയിൽ

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഇനി മുതല്‍ തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലം മാത്രമല്ല,വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരം സൗജന്യമായി ലഭിക്കുന്ന അഭയ കേന്ദ്രം കൂടിയാവുകയാണ്. വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്നതിനായി ജയില്‍വകുപ്പ് ആവിഷ്‌കരിച്ച 'ഷെയര്‍മീല്‍' പദ്ധതി ചൊവ്വാഴ്ച ജയില്‍ ഡിജിപി ഋഷി രാജ് സിംഗ് ഉദ്‌ഘാടനം ചെയ്തു.

ഭക്ഷണം വാങ്ങി കൊടുക്കാൻ ആഗ്രഹിക്കുന്ന ആര്‍ക്കും ഭക്ഷണ കൗണ്ടറിൽ പണമടച്ചാൽ കൂപ്പണ്‍ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന കൂപ്പണ്‍ കൗണ്ടറിന് സമീപം ജയിലധികൃതര്‍ പിന്‍ ചെയ്ത് വെക്കും, ഒരാൾക്ക് എത്ര കൂപ്പൺ വേണമെങ്കിലും ഇങ്ങനെ പണമടച്ച് സ്പോൺസർ ചെയ്യാം. . ആവശ്യക്കാര്‍ക്ക് ആ കൂപ്പണെടുത്ത് കൗണ്ടറില്‍ കൊടുത്താല്‍ ഭക്ഷണപാക്കറ്റ് സൗജന്യമായി ലഭിക്കും. ഇങ്ങനെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

Read More >>