കാഞ്ഞങ്ങാട് ബിവറേജ് ഔട്ട്ലറ്റ് മാറ്റിസ്ഥാപിക്കാനിരുന്ന കെട്ടിടം ആക്രമിച്ചു തകർത്തു

ബീവറേജ് ഔട്ട്ലെറ്റ് പടന്നക്കാട്ടേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന സത്യാഗ്രഹസമരം നടന്നുവരികയാണ്. ഇതിനിടെയിലാണ് കെട്ടിടത്തിന് നേരെ ആക്രമണം നടന്നിരിക്കുന്നത്.

കാഞ്ഞങ്ങാട് ബിവറേജ് ഔട്ട്ലറ്റ് മാറ്റിസ്ഥാപിക്കാനിരുന്ന കെട്ടിടം ആക്രമിച്ചു തകർത്തു

ദേശീയപാതയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാഞ്ഞങ്ങാട്ടെ ബീവറേജ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കാനായി കണ്ടെത്തിയ കെട്ടിടം ആക്രമിച്ചു തകർത്തു. സുപ്രീം കോടതി വിധിയെത്തുടർന്ന് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കാനായി അധികൃതർ കണ്ടെത്തിയ പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്.
ബീവറേജ് ഔട്ട്ലെറ്റ് പടന്നക്കാട്ടേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശത്ത് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശക്തമായ സമരം നടക്കുകയാണ്. ഒരുമാസത്തിലധികമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന സത്യാഗ്രഹസമരവും നടന്നുവരികയാണ്. ഇതിനിടെയിലാണ് കെട്ടിടത്തിന് നേരെ ആക്രമണം നടന്നിരിക്കുന്നത്.
ആക്രമണത്തില്‍ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും മറ്റും തകര്‍ന്ന് നാലുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കെട്ടിട ഉടമ കെ വി ബാലകൃഷ്ണൻ നൽകിയ പരാതിയിൽ പ്രദേശവാസികളായ എട്ടുപേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More >>