അമ്മമാരുടെ കണ്ണീരിനു വിലയില്ലെന്നോ? ജിഷ്ണുവിന്റെ അമ്മയേയും കുടുംബത്തേയും അതിക്രമിച്ച പൊലീസിനോട് കാനം രാജേന്ദ്രന്റെ ചോദ്യം

മകൻ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരിനു മുന്നിൽ ആർക്കും മുഖം തിരിക്കാൻ കഴിയില്ലെന്നും ആ അമ്മയുടെ ദുഃഖം തിരിച്ചറിഞ്ഞ് കേരള പോലീസ് പ്രവർത്തിക്കണമെന്നും കാനം പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. നേരത്തെ ഡിജിപിയായിരുന്ന വെങ്കിടാചലത്തിന്റെ പ്രവർത്തനത്തെ എടുത്തുകാട്ടി ഡിജിപി ലോക്നാഥ് ബെഹ്റയേയും കാനം വിമർശിച്ചു.

അമ്മമാരുടെ കണ്ണീരിനു വിലയില്ലെന്നോ? ജിഷ്ണുവിന്റെ അമ്മയേയും കുടുംബത്തേയും അതിക്രമിച്ച പൊലീസിനോട് കാനം രാജേന്ദ്രന്റെ ചോദ്യം

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കുടുംബത്തിനും നേർക്കു നടന്ന പൊലീസ് അതിക്രമത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അമ്മമാരുടെ കണ്ണീരിനു വിലയില്ലെന്നോ എന്ന ചോദ്യവുമായി ഫേസ്ബുക്കിലൂടെയൊണ് കാനം രാജേന്ദ്രൻ പൊലീസിന്റെ നടപടിക്കെതിരെ രം​ഗത്തുവന്നിരിക്കുന്നത്.

മകൻ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരിനു മുന്നിൽ ആർക്കും മുഖം തിരിക്കാൻ കഴിയില്ലെന്നും ആ അമ്മയുടെ ദുഃഖം തിരിച്ചറിഞ്ഞ് കേരള പോലീസ് പ്രവർത്തിക്കണമെന്നും കാനം പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. നേരത്തെ ഡിജിപിയായിരുന്ന വെങ്കിടാചലത്തിന്റെ പ്രവർത്തനത്തെ എടുത്തുകാട്ടി ഡിജിപി ലോക്നാഥ് ബെഹ്റയേയും കാനം വിമർശിച്ചു.

താങ്കളുടെ കസേരയിൽ മുമ്പിരുന്ന വെങ്കിടാചലത്തെ താങ്കൾക്കു പരിചയപ്പെടുത്താം. പ്രതിപക്ഷ നേതാക്കൾ വെങ്കിടാചലത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരിക്കൽ മാർച്ച് നടത്തി. ആ മാർച്ചിൽ പങ്കെടുത്ത ആളുകൾക്ക് ഇരിക്കാനുള്ള ഷെഡും കസേരയും കുടിക്കാൻ വെള്ളവും വായിക്കാൻ പത്രവും ഒരുക്കി അസാമാന്യമായ പ്രായോഗിക ബുദ്ധിയോടെയാണ് ആ സാഹചര്യത്തെ അദ്ദേഹം നേരിട്ടത്.

ഇതിലൂടെ പോലീസിന്റെ മനോവീര്യം ഒട്ടും തകർന്നില്ലെന്നു മാത്രമല്ല, ആരോഗ്യകരമായ മാനസിക നിലയിലേക്ക് ഉയരുകയാണുണ്ടായതെന്നും അങ്ങനെയുള്ള പോലീസ് മേധാവികളും ഈ നാട്ടിൽ ഒരു കാലത്തുണ്ടായിരുന്നെന്നും ഡിജിപിയെ കാനം ഓർമിപ്പിക്കുന്നു.

പൊലീസ് നടപടിക്കെതിരെ നാനാകോണിൽ നിന്നും വൻ പ്രതിഷേധവും വിമർശനവും ഉയർന്ന സാഹചര്യത്തിലാണ് കാനം പ്രതികരണവുമായി രം​ഗത്തെത്തിയത്. പൊലീസിനെ വിമർശിച്ചും ഡിജിപിയെ ശകാരിച്ചും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ രാവിലെ രം​ഗത്തെത്തിയിരുന്നു. ഇതോടൊപ്പം പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികൾ സംസ്ഥാനത്ത് നാളെ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കാനം പൊലീസ് നടപടിയെ അപലപിച്ചത്. ഇതിനിടെ, പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

കാനം രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപംRead More >>