കലാഭവൻ സാജൻ അന്തരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നു രാവിലെയായിരുന്നു അന്ത്യം.

കലാഭവൻ സാജൻ അന്തരിച്ചു

ചലച്ചിത്ര നടനും മിമിക്രി താരവുമായ കലാഭവന്‍ സാജന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നു രാവിലെയായിരുന്നു അന്ത്യം. മൃതദേഹം തിരുവല്ലം ചിത്രാഞ്ജലിക്കടുത്തുള്ള വീട്ടിലേക്ക് മാറ്റി. കലാഭവനില്‍ അന്ത്യാഞ്ജലിക്ക് വച്ചശേഷം സ്വദേശമായ കൊച്ചിയിലേക്ക് കൊണ്ടുപോകും.


ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ തീവ്ര പരിചരണത്തിലായിരുന്നു കലാഭവന്‍ സാജന്‍. ശനിയാഴ്ച രാത്രിയോടെ അസുഖം കൂടുതലാകുകയായിരുന്നു. തുടര്‍ന്നു മെഡിക്കല്‍ ഐസിയുവിലേയ്ക്ക് മാറ്റുകയും ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റേയും മെഡിസിന്‍ വിഭാഗത്തിന്റേയും നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഇന്നു രവിലെയോടെ മരണപ്പെടുകയായിരുന്നു.


കരള്‍രോഗം മൂര്‍ഛിച്ച അവസ്ഥയിലാണ് സാജനെ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുവന്നതെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയുടെ രണ്ടാം വാര്‍ഡിലെ തറയില്‍ രോഗാതുരനായി കിടക്കുന്ന സാജന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.


മികച്ച ഒരു മിമിക്രി കലാകാരന്‍ കൂടിയായ സാജന്‍ ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുമുണ്ട്.

Read More >>