മന്ത്രി കുടുങ്ങിയത് മംഗളം ജീവനക്കാരിയുടെ ഹണിട്രാപ്പില്‍ തന്നെ; എല്ലാ തെളിവുകളും കൈവശമുണ്ടെന്ന് കൈരളി പീപ്പിള്‍

മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച വിവാദ ഫോണ്‍ സംഭാഷണം ഹണിട്രാപ്പില്‍ കുടുക്കിയാണെന്ന് കൈരളി പീപ്പിള്‍ ചാനല്‍. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൈവശമുണ്ടെന്ന് പീപ്പില്‍ ചാനല്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം രാജീവ് വെളിപ്പെടുത്തി. മന്ത്രിയെ കുടുക്കിയ ഹണിട്രാപ്പ് നടത്തിയത് കണിയാപുരം സ്വദേശിനിയും മംഗളം ജീവനക്കാരിയുമാണെന്നും പീപ്പില്‍ ടിവി വ്യക്തമാക്കി.

മന്ത്രി കുടുങ്ങിയത് മംഗളം ജീവനക്കാരിയുടെ ഹണിട്രാപ്പില്‍ തന്നെ; എല്ലാ തെളിവുകളും കൈവശമുണ്ടെന്ന് കൈരളി പീപ്പിള്‍

മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച വിവാദ ഫോണ്‍ സംഭാഷണം ഹണിട്രാപ്പ് നടത്തിയാണെന്ന് കൈരളി പീപ്പില്‍ ടിവിയുടെ വെളിപ്പെടുത്തല്‍. കണിയാപുരം സ്വദേശിനിയായ മംഗളം ജീവനക്കാരിയാണ് ഹണിട്രാപ്പ് നടത്തിയത്. ഇതു സംബന്ധിച്ച് കൃത്യമായ വിവരം കൈവശമുണ്ടെന്നും അത് വേണ്ട വിധം സ്ഥിരീകരിച്ചാണ് വിവരങ്ങള്‍ പുറത്തു പറയുന്നതെന്നും പീപ്പിള്‍ ടിവി എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം രാജീവ് പറഞ്ഞു. പീപ്പില്‍ ടിവിയുടെ ന്യൂസ് ആന്റ് വ്യൂസ് പരിപാടിയിലാണ് രാജീവ് ഇക്കാര്യം പറഞ്ഞത്.

ജീവനക്കാരിയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളുമടക്കം എല്ലാ തെളിവുകളും പീപ്പിള്‍ ടി വിയുടെ കൈവശമുണ്ട്. ആരാണ് മന്ത്രിയുമായി സംസാരം തുടങ്ങിവെച്ചത്? എങ്ങനെയാണ് സംസാരം തുടങ്ങിയത്? എവിടെ പോയാണ് മന്ത്രിയെ കണ്ടത്? എപ്പോഴാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ട സംഭാഷണം നടത്തിയത്...എവിടെയൊക്കെ പോയി മന്ത്രിയെ കണ്ടു...സംഭാഷണത്തിന് മുമ്പ് മന്ത്രിയുമായി ബന്ധപ്പെട്ട ആരെയെങ്കിലും പെണ്‍കുട്ടി ബന്ധപ്പെട്ടിരുന്നോ...പ്രത്യേക സാഹചര്യത്തില്‍ മന്ത്രിയെ എത്തിച്ച് ഫോണ്‍ വിളിക്കുകയായിരുന്നോ..ഇതൊക്കെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്. ഇതൊരു ഹണിട്രാപ്പാണെന്ന വ്യക്തത പ്രേക്ഷകര്‍ക്ക് വേണം- എം രാജീവ്, ന്യൂസ് ആന്റ് വ്യൂസില്‍


മന്ത്രിയെ കുടുക്കാന്‍ മംഗളം ചാനല്‍ ഹണിട്രാപ്പ് നടത്തിയെന്ന് ദേശാഭിമാനിയടക്കമുള്ള ചില പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണമായി നിഷേധിക്കാന്‍ മംഗളം ചാനലിന് കഴിഞ്ഞിട്ടുമില്ല. റിപ്പോര്‍ട്ടര്‍ ടിവിയുടെ എന്റെ ചോര തിളയ്ക്കുന്നു എന്ന പരിപാടിയില്‍ ഫോണ്‍ സംഭാഷണം മന്ത്രിയുടേതല്ല എന്ന് തെളിഞ്ഞാല്‍ പത്രപ്രവര്‍ത്തനം ഉപേക്ഷിക്കുമെന്നും ചാനല്‍ അടച്ചു പൂട്ടുമെന്നുമായിരുന്നു മംഗളം സിഇഒ ആര്‍ അജിത്കുമാറിന്റെ പ്രഖ്യാപനം. എന്നാല്‍ ഇന്നലെ നടന്ന മറ്റൊരു ചര്‍ച്ചയില്‍, ഹണിട്രാപ്പെന്ന് തെളിഞ്ഞാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.

ചാനല്‍ തുടങ്ങുമ്പോള്‍ അഞ്ച് പേരടങ്ങിയ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മംഗളം ചാനല്‍ തുടക്കമിട്ടിരുന്നെന്ന് കഴിഞ്ഞ ദിവസം സ്ഥാപനത്തില്‍ നിന്ന് രാജിവെച്ച അല്‍നീമ അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ തന്റെ പ്രതീക്ഷയിലെ മാദ്ധ്യമപ്രവര്‍ത്തനം അല്ലെന്ന് തോന്നിയതിനാല്‍ പിന്മാറുകയായിരുന്നുവെന്നും അല്‍നീമ അഷ്‌റഫ് പറഞ്ഞിരുന്നു.

Read More >>