മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്നാണ് പറഞ്ഞതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സാമുദായിക സംവരണം അട്ടിമറിക്കപ്പെടരുത്. എന്നാൽ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുണ്ട്. കഷ്ടത അനുഭവിക്കുന്നവരുണ്ട്. അവർക്ക് ചെറിയ ശതമാനം സംവരണം നൽകണമെന്നതും കൂടി ചേർന്നതാണ് സിപിഐഎം അംഗീകരിച്ച നയം. ഈ നയം ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നും കടകംപള്ളി പറഞ്ഞു

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്നാണ് പറഞ്ഞതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സംവരണവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പ്രസ്താവനകൾ വിവാദമാകുന്നതിനിടെ വിശദീകരണവുമായി മന്ത്രി. ശ്രീപുഷ്പക ബ്രാഹ്മണ സംഘത്തിന്റെ പരിപാടിയിൽ പ്രസംഗിക്കവേ പറഞ്ഞത് മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്നാണെന്നും ഇത് തന്റെ പാർട്ടിയുടെ അഭിപ്രായമാണെന്നും കടകംപള്ളി പ്രസ്താവിച്ചു.

സി പി ഐ എമ്മിന്റെ സംവരണ വിഷയത്തിലെ നിലപാട് സുവ്യക്തമാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയിൽ ആ നിലപാടുകളെ കുറിച്ച് വ്യക്തമായ ബോധ്യത്തോടെയാണ് സംസാരിച്ചത്. പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണത്തിൽ മുൻഗണന നൽകണമെന്നും, അത്തരക്കാരുടെ അഭാവത്തിൽ പിന്നാക്ക സമുദായത്തിലെ തന്നെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ ആ സമുദായ സംവരണത്തിന് പരിഗണിക്കണമെന്നുമുള്ളതാണ് പാർട്ടി നിലപാട് - കടകംപള്ളി വിശദീകരിച്ചു.

സാമുദായിക സംവരണം അട്ടിമറിക്കപ്പെടരുത്. എന്നാൽ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുണ്ട്. കഷ്ടത അനുഭവിക്കുന്നവരുണ്ട്. അവർക്ക് ചെറിയ ശതമാനം സംവരണം നൽകണമെന്നതും കൂടി ചേർന്നതാണ് സിപിഐഎം അംഗീകരിച്ച നയം. ഈ നയം ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നും കടകംപള്ളി പറഞ്ഞു. ഗീബൽസിയൻ നുണകൾ കൊണ്ട് കുപ്രചാരണം നടത്തുന്നത് ജാതി-മത വർഗീയതയുടെ കുട പിടിക്കുന്നവരാണെന്നു കടകംപള്ളി കൂട്ടിച്ചേർത്തു.

Read More >>