മാപ്പ്, ശ്രീജിത്തിനെ കാണാത്തത് മനഃസാക്ഷിക്കുത്ത് മൂലം; പിണറായിയെ കുറ്റപ്പെടുത്താനാവില്ലെന്നും കെ സുരേന്ദ്രന്‍

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നോടു തന്നെ ഏറ്റവും പുച്ഛം തോന്നിയ സംഭവമാണിതെന്നും രമേശ് ചെന്നിത്തല കാണിച്ചതുപോലുള്ള മനഃസാക്ഷിയില്ലാത്ത പണിക്കു പോവാന്‍ പറ്റാത്തതു കൊണ്ടുമാത്രമാണ് പോകാതിരുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

മാപ്പ്, ശ്രീജിത്തിനെ കാണാത്തത് മനഃസാക്ഷിക്കുത്ത് മൂലം; പിണറായിയെ കുറ്റപ്പെടുത്താനാവില്ലെന്നും കെ സുരേന്ദ്രന്‍

സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 765 ദിവസമായി സെക്രട്ടേറിയറിനു മുന്നില്‍ സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിനെ കാണാന്‍ ചെല്ലാത്തത് മനഃസാക്ഷിക്കുത്ത് മൂലമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. രമേശ് ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരന്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ പൊലീസാണ് എല്ലാം തേച്ചുമാച്ചു കളഞ്ഞതും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്താനാവില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. ഒരുപാടു പേര്‍ നിര്‍ബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാന്‍ പോയില്ല. മനഃസാക്ഷിക്കുത്ത് കൊണ്ടുതന്നെ. 700 ദിവസത്തിലധികം ഒരു ചെറുപ്പക്കാരന്‍ നീതിക്കു വേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോള്‍ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയില്ലെന്നും സുരേന്ദ്രന്‍ പറയുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നോടു തന്നെ ഏറ്റവും പുച്ഛം തോന്നിയ സംഭവമാണിതെന്നും രമേശ് ചെന്നിത്തല കാണിച്ചതുപോലുള്ള മനഃസാക്ഷിയില്ലാത്ത പണിക്കു പോവാന്‍ പറ്റാത്തതു കൊണ്ടുമാത്രമാണ് പോകാതിരുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ ഒരുപാട് കേസുകള്‍ പൊലീസ് കേരളത്തില്‍ തേച്ചുമാച്ച് കളഞ്ഞിട്ടുണ്ട്. എല്ലാ തെളിവുകളും നശിപ്പിച്ചു കളഞ്ഞ ശേഷം സിബിഐ അന്വേഷിക്കണമെന്ന് പറയുന്നതിലും യുക്തിയില്ല. ഈ ഒറ്റയാള്‍ സമരം കാണാതെ പോയതില്‍ ലജ്ജിക്കുന്നുവെന്നു പറയുന്ന കെ സുരേന്ദ്രന്‍ ശ്രീജിത്തിനോട് ഹൃദയത്തില്‍ തൊട്ട് ക്ഷമ ചോദിക്കുന്നുവെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപംRead More >>