ഹൈക്കോടതിക്കു പിന്നാലെ പാർട്ടിയും കൈവിട്ടു; കെ സുരേന്ദ്രന്റെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിനെ ഗൗനിക്കാതെ ബിജെപി

259 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ചാണ് കെ സുരേന്ദ്രൻ പരാതി നൽകിയത്. ഈ ഘട്ടത്തിൽ പാർട്ടിയും നേതൃത്വവും അകമഴിഞ്ഞ പിന്തുണയാണ് സുരേന്ദ്രന് നൽകിയത്. രണ്ടാം ബിജെപി എംഎൽഎ എന്ന നിലയിൽ സുരേന്ദ്രനെ വിശേഷിപ്പിച്ചുകൊണ്ടു വ്യാപകപ്രചാരണമാണ് അണികൾ നടത്തിയത്.

ഹൈക്കോടതിക്കു പിന്നാലെ പാർട്ടിയും കൈവിട്ടു; കെ സുരേന്ദ്രന്റെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിനെ ഗൗനിക്കാതെ ബിജെപി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിട്ടതിനു പിന്നാലെ കെ സുരേന്ദ്രനെ ബിജെപിയും കൈവിടുന്നു. ഇനി വിസ്തരിക്കേണ്ടുന്ന എഴുപത്തഞ്ചോളം പേർക്ക് അയച്ച സമൻസുകൾ കൈപ്പറ്റാതെ മടങ്ങിയതിനെത്തുടർന്ന് ഹൈക്കോടതി സുരേന്ദ്രനെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. വിസ്തരിക്കേണ്ടുന്നവരുടെ കൃത്യമായ വിലാസം നൽകുന്നതിൽ സുരേന്ദ്രൻ പരാജയപ്പെട്ടതോടെ ഇത്തരം കേസുകളെ അലക്ഷ്യമായി കൈകാര്യം ചെയ്യരുതെന്നും കോടതിയുടെ വിലപ്പെട്ട സമയം കളയരുതെന്നും കോടതി പ്രസ്താവിക്കുകയായിരുന്നു.

കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തിൽ മരണപ്പെട്ടവരാണെന്നു സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയ ആളുകൾ സമൻസ് കൈപ്പറ്റുകയും കോടതിയിൽ ഹാജരാവുകയും ചെയ്ത സംഭവം സുരേന്ദ്രന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. പ്രവാസികളായ നാല്പത്തിയഞ്ചുപേർക്ക് കോടതിയിൽ ഹാജവാനുള്ള യാത്രാപ്പടിയും ചെലവും നൽകണമെന്ന കോടതിയുടെ പരാമർശവും സുരേന്ദ്രന് തിരിച്ചടിയായിരുന്നു.

കോടതിയുടെ പരാമർശങ്ങളും കേസിന്റെ നിലവിലെ സ്ഥിതിയും പാർട്ടിയിൽ കടുത്ത അമർഷമാണ് സുരേന്ദ്രനെതിരെ ഉണ്ടായിരിക്കിയിരിക്കുന്നത്. 259 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ചാണ് കെ സുരേന്ദ്രൻ പരാതി നൽകിയത്. ഈ ഘട്ടത്തിൽ പാർട്ടിയും നേതൃത്വവും അകമഴിഞ്ഞ പിന്തുണയാണ് സുരേന്ദ്രന് നൽകിയത്. രണ്ടാം ബിജെപി എംഎൽഎ എന്ന നിലയിൽ സുരേന്ദ്രനെ വിശേഷിപ്പിച്ചുകൊണ്ടു വ്യാപകപ്രചാരണമാണ് അണികൾ നടത്തിയത്.

കള്ളവോട്ട് ചെയ്‌തെന്ന് സുരേന്ദ്രൻ ആരോപിക്കുന്ന 259 പേരിൽ എഴുപത്തഞ്ച് പേരുടേതൊഴിച്ച്‌ മറ്റുള്ളവരുടെ വിസ്താരം പൂർത്തിയായി. എന്നാൽ വ്യാപക കള്ളവോട്ട് തെളിയിക്കാൻ സുരേന്ദ്രന് സാധിച്ചില്ല. ഇതോടെയാണ് ബിജെപി നേതാക്കൾ സുരേന്ദ്രനോട് മുഖം തിരിക്കാൻ തുടങ്ങിയത്. ബിജെപി കാസർഗോഡ് ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട് ഒരു പ്രതികരണത്തിനുപോലും തയ്യാറല്ല.

Read More >>