മലപ്പുറത്തെ ഇടതു വലതു സ്ഥാനാര്‍ത്ഥികളെ പരസ്യ ചര്‍ച്ചയ്ക്കു വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍; ബഹുഭാര്യാത്വത്തെ മുത്തലാക്കായി മാറ്റി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്ന 'മുത്തലാക്ക്' സംബ്രദായത്തെക്കുറിച്ചു തങ്ങളുടെ നിലപാട് തുറന്ന ചര്‍ച്ചക്കു വിധേയമാക്കാന്‍ ഇരുമുന്നണികളേയും വെല്ലുവിളിക്കുന്നതായും സുരേന്ദ്രന്‍ പറയുന്നു. മുസ്ലീം സ്ത്രീകള്‍ ആരുടെ കൂടെ നില്‍ക്കുമെന്ന് അപ്പോള്‍ കാണാമെന്നു പറയുന്ന സുരേന്ദ്രന്‍ പുരോഗമനം വിളമ്പുന്ന സിപിഐഎംഇക്കാര്യത്തില്‍ 'ബ്ബബ്ബബ്ബ' അടിക്കുന്നതും കാണാമെന്നും അദ്ദേഹം പറയുന്നു.

മലപ്പുറത്തെ ഇടതു വലതു സ്ഥാനാര്‍ത്ഥികളെ പരസ്യ ചര്‍ച്ചയ്ക്കു വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍; ബഹുഭാര്യാത്വത്തെ മുത്തലാക്കായി മാറ്റി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുത്തലാക്കിനെ കുറിച്ചു പരസ്യ ചര്‍ച്ചചെയ്യാന്‍ മലപ്പുറത്തെ ഇടതു വലതു സ്ഥാനാര്‍ത്ഥികളെ വെല്ലുവിളിച്ചു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫേസ്്ബുക്ക് പോസ്റ്റ്. എന്നാല്‍ ബഹുഭാര്യത്വത്തെ മുത്തലാക്കായി തെറ്റിദ്ധരിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ സുരേന്ദ്രനെ വീണ്ടും പരിഹാസപാത്രമാക്കിയിരിക്കുകയാണ്.

മലപ്പുറത്തെ ഇടതുവലതു സ്ഥാനാര്‍ത്ഥികള്‍ മുത്തലാക്കിനെക്കുറിച്ച് അവരുടെ നിലപാട് പരസ്യമായിപ്പറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നാണ് സുരേന്ദ്രന്‍ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ഒരു മുസ്ലീം ഭൂരിപക്ഷ മണ്ഡലം എന്ന നിലയില്‍ ലക്ഷക്കണക്കിന് മുസ്‌ളീം സ്ത്രീകളാണ് മലപ്പുറത്ത് വോട്ടുരേഖപ്പെടുത്താന്‍ പോകുന്നതെന്നും ബഹുഭാര്യാത്വത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന മുസ്ലീം സ്ത്രീകളുടെ കാര്യത്തില്‍ പുരോഗമനം പ്രസംഗിക്കുന്ന ഇരുമുന്നണികള്‍ക്കും എന്തു പറയാനുണ്ടെന്നറിയാന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും താല്‍പ്പര്യമുണ്ടാവുമെന്നും സുരേന്ദ്രന്‍ പറയുന്നു.

അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്ന 'മുത്തലാക്ക്' സംബ്രദായത്തെക്കുറിച്ചു തങ്ങളുടെ നിലപാട് തുറന്ന ചര്‍ച്ചക്കു വിധേയമാക്കാന്‍ ഇരുമുന്നണികളേയും വെല്ലുവിളിക്കുന്നതായും സുരേന്ദ്രന്‍ പറയുന്നു. മുസ്ലീം സ്ത്രീകള്‍ ആരുടെ കൂടെ നില്‍ക്കുമെന്ന് അപ്പോള്‍ കാണാമെന്നു പറയുന്ന സുരേന്ദ്രന്‍ പുരോഗമനം വിളമ്പുന്ന സിപിഐഎംഇക്കാര്യത്തില്‍ 'ബ്ബബ്ബബ്ബ' അടിക്കുന്നതും കാണാമെന്നും അദ്ദേഹം പറയുന്നു.

സുരേന്ദ്രന്റെ പോസ്റ്റിനു താഴെ മുത്തലാക്ക് പരാമര്‍ശത്തെ സംബന്ധിച്ചു കനത്ത ചര്‍ച്ചയാണ് നടക്കുന്നത്. സുരേന്ദ്രന്‍ കരുതുന്നതുപോലെ മൂന്നും നാലും കെട്ടുന്നത് മുത്തലാക്ക് സംബ്രദായമല്ലെന്നും ബഹുഭാര്യാത്വമാണെന്നും കമന്റുകളിലൂടെ പലരും ചുണ്ടിക്കാണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു സമയത്തു ഇത്തരത്തില്‍ ഒരു പോസ്റ്റിലൂടെ വിഭജിച്ച് വോട്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് സുരേന്ദ്രന്‍ നടത്തുന്നതെന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്.