കെ സുരേന്ദ്രനും കൂട്ടരും വീണ്ടും നുണയും വിദ്വേഷവും ചുരത്തുകയാണ്; മലയാളികൾ ജാ​ഗ്രതൈ!

മലയാളികളെ അപകടത്തിലാക്കിക്കൊണ്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പ്രചാരണം തുടരുന്നു. കേരളത്തിൽ നടക്കുന്ന ബീഫ് മേളകൾക്കെതിരായി കെ സുരേന്ദ്രൻ എഴുതിയ ഫേസ്ബുക് കുറിപ്പിനൊപ്പം പാക്കിസ്ഥാനിൽ കഴുത്തറുക്കപ്പെട്ട പശുക്കളുടെ ചിത്രം സുരേന്ദ്രൻ പോസ്റ്റ് ചെയ്തിരിന്നു. ഇതിനു പിന്നാലെയാണ് കേരളം പാക്കനുകൂലികളുടെ പറുദീസയെന്ന സുരേന്ദ്രന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. മറ്റൊരു പോസ്റ്റിൽ മുസ്ലീം മന്ത്രിമാരായ കെ ടി ജലീലിനേയും എ സി മൊയ്തീനേയും പേരെടുത്ത് പറഞ്ഞാണ് സുരേന്ദ്രൻ ആക്രമിച്ചത്.

കെ സുരേന്ദ്രനും കൂട്ടരും വീണ്ടും നുണയും വിദ്വേഷവും ചുരത്തുകയാണ്; മലയാളികൾ ജാ​ഗ്രതൈ!

നുണയും വിദ്വേഷവും ആവർത്തിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ വീണ്ടും രം​ഗത്ത്. കേരളം പാക്കനുകൂലികളുടെ പറുദീസയാണെന്നും ​വന്ദേമാതരവും സൈനികരും ഇവർക്ക് ഹറാമാണെന്നുമാണ് സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്. ജിഹാദികൾക്ക് പൂമാലയും പട്ടാളക്കാർക്ക് ആക്ഷേപവുമാണെന്നും സിപിഐഎമ്മിനെതിരെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ സുരേന്ദ്രൻ ആരോപിക്കുന്നു.

ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദാക്കിയ വിധിക്കെതിരെ മുസ്ലീം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിൽ പങ്കെടുത്തവരെ ജിഹാദികളെന്നാണ് സുരേന്ദ്രൻ ആക്ഷേപിക്കുന്നത്. ഹൈക്കോടതിയെ പരസ്യമായി തെറിവിളിച്ചിട്ട് ഒരാളെ പോലും കസ്റ്റഡിയിലെടുക്കാൻ പിണറായി വിജയന്റെ പൊലീസ് തയ്യാറായില്ല. ​ഗോഹത്യയും ലൗജിഹാദും ഇടതിനു ഹലാൽ ആണെന്നും സുരേന്ദ്രൻ പറയുന്നു.


മുസ്ലീം മന്ത്രിമാരായ കെ ടി ജലീലിനേയും എ സി മൊയ്തീനേയും പേരെടുത്തു പറഞ്ഞുള്ള ആക്രമണമാണ് സുരേന്ദ്രൻ മറ്റൊരു പോസ്റ്റിൽ നടത്തിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള പോസ്റ്റിലാണ് മന്ത്രിമാരുടെ മതം സൂചിപ്പിച്ചുള്ള സുരേന്ദ്രന്റെ പരാമ‌ർശം. ദേവസ്വം മന്ത്രി എന്നൊക്കെ പറഞ്ഞാൽ സമൂഹം ഒരു നിലവാരം കൽപ്പിക്കുന്നുണ്ട്. താങ്കൾക്ക് ഈ നാട്ടിലെ വിശ്വാസി സമൂഹത്തോട് ഒരു ഉത്തരവാദിത്വമുണ്ട്. മററു മന്ത്രിമാരിൽ നിന്നും വ്യത്യസ്ഥമായ ഒരു പെരുമാററരീതി ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ എ. സി. മൊയ്തീനും കെ. ടി. ജലീലിനും ആ വകുപ്പ് കൊടുക്കാതെ താങ്കൾക്കു തന്നത്. എന്നാണ് സുരേന്ദ്രന്റെ പോസ്റ്റിലുള്ളത്.


ബീഫ് എന്നാൽ ഗോമാംസം എന്ന് മാത്രം പ്രചരിപ്പിക്കുകയാണ് കെ. സുരേന്ദ്രനും കൂട്ടരുമെന്ന് സുരേന്ദ്രന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ജാതി മത വ്യത്യാസമില്ലാതെ മലയാളികൾ ബീഫ് കഴിക്കാറുണ്ട്. ദേവസ്വം മന്ത്രി ഗോമാംസം കഴിച്ചു എന്നൊക്കെ പറഞ്ഞ് കെ.സുരേന്ദ്രൻ വേവലാതിപ്പെടേണ്ട. ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല ഞാൻ എന്നായിരുന്നു സുരേന്ദ്രന്റെ കഴുത്തറക്കപ്പെട്ട പശുക്കളുടെ ചിത്രം പോസ്റ്റ് ചെയ്ത് വ്യാജപ്രചരണം നടത്തിയ കെ സുരേന്ദ്രനുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.

ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിനു വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നെന്നും മന്ത്രിമാരും പൊതുപ്രവർത്തകരും ഇത്തരം ഭീഭത്സമായ സമരപരിപാടികളിൽ നിന്നു വിട്ടുനിൽക്കണമെന്നുമായിരുന്നു കെ സുരേന്ദ്രൻ പറഞ്ഞത്.


ഒരു മാസത്തിനുള്ളിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും ബിജെപി എം പി രാജീവ് ചന്ദ്രശേഖറും നുണപറഞ്ഞുള്ള ചിത്രങ്ങളും ദൃശ്യങ്ങളും നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കണ്ണൂരിൽ സൈന്യത്തെ നിയോ​ഗിക്കാനുള്ള ബിജെപി ശ്രമത്തെ എതി‌ർത്ത് പ്രസം​ഗിച്ച കോടിയേരി ബാലകൃഷ്ണനെ ദേശവിരുദ്ധനാക്കാനുള്ള ശ്രമങ്ങളും ദേശീയതലത്തിൽ ബിജെപി ശ്രമിക്കുന്നുണ്ട്. കേരളവുമായി ബന്ധപ്പെട്ട നേതാക്കളുടെ നുണപ്രചരണങ്ങൾ സംഘപരിവാറിന് സ്വാധീനമുള്ള മേഖലകളിൽ താമസിക്കുന്ന മലയാളികൾക്ക് ഭീഷണിയായിരിക്കുകയാണ്.